0%

Chapter Title : വഴിയാത്രയ്ക്കിടയിൽ 2 [സണ്ണി]

Author : sunny Read All Parts 2K

വഴിയാത്രയ്ക്കിടയിൽ 2

VAzhiyaathrakkidayil Part 2 | Author : Sunny

[ Previous Part ] [ www.kambistories.com ]


..““.....യാത്രകൾ നിങ്ങളെ

പുതിയ മനുഷ്യരാക്കും... പുതിയ

അനുഭവങ്ങൾ ... പുത്തൻ ജീവിത

അവസ്ഥകൾ... അനുഭവങ്ങളുടെ

കലവറകൾ....." പ്രശസ്തനായ സഞ്ചാര അവതാരകന്റെ വാക്കുകളും കേട്ട് ചുണ്ടിൽ ഒരു തരി പ്രതീക്ഷച്ചിരി പോലും ഇല്ലാതെ എന്തെല്ലാമോ കുത്തിത്തിരുകിയ ബാഗുമായി വീട്ടിൽ നിന്ന് നടന്നകന്നു… കിഴക്ക് വെള്ള കീറി തെങ്ങോലകൾ വകഞ്ഞ് മാറ്റി പ്രഭാത വെള്ളികൾ വീണ് തുടങ്ങിയിട്ടില്ല…

നേരം വെളുക്കാതെ ഒരുത്തൻ ലക്ഷ്യമില്ലാതെ മണ്ടുന്നത് നോക്കി കടത്തിണ്ണകളിൽ ചുരുണ്ട് മിണ്ടാതെ കിടക്കുന്ന പട്ടികൾ പെട്ടന്ന് മുറുമുറുത്തു…നായകൾ മണത്ത് മണത്ത് പുറകേ വന്നു…. പക്ഷെ നാല് കാശിന് വിലയില്ലാത്ത ഒരു കോമളനാണെന്ന് മനസിലായിട്ടെന്ന് തോന്നുന്നു പട്ടികൾ പോലും താത്പര്യമില്ലാതെ കോട്ടുവായിട്ടു…

ഡിപ്രക്ഷൻ ഡിപ്രഷൻ എന്നൊക്കെ കേൾക്കുമ്പോൾ പണ്ടൊക്കെ ഒരു പുച്ഛമായിരുന്നു.. ദീപികയൊക്കെ അതിനെ കുറിച്ച് പറയുമ്പോൾ "അവളുടെ ഒരു..... ഡിപ്രഷൻ " എന്നൊക്കെയേ മനസിൽ വരാറുളളു...... പക്ഷെ കൊറോണക്കാലം പലതും പഠിപ്പിച്ച പോലെ അതും ഒരു പാട് പഠിപ്പിച്ചു തന്നു……. സമൂഹജീവിയായ മനുഷ്യന് അതിന്റെ കണ്ണികൾ മുറിയുമ്പോൾ എല്ലാ നിലയും തെറ്റാൻ തുടങ്ങുന്നു... . പണ്ടേ ഒരു ശരാശരിക്കാരനായ ഞാൻ എങ്ങനെയൊക്കെയോ കഷ്ടപ്പെട്ട് പഠിച്ചുണ്ടാക്കിയ തൊഴിൽ നഷ്ടപ്പെട്ടപ്പോൾ നാടിനും വീടിനും സർവ്വോപരി എനിക്ക് തന്നെ ഭാരമാകാൻ തുടങ്ങിയപ്പോൾ തോന്നിയ ഒരു തോന്നലിന് ഇറങ്ങിപ്പുറപ്പെട്ടു…

എല്ലാം ശരിയാകും... അല്ലെങ്കിൽ എല്ലാം ശരിയാക്കാം…… എന്ന് ഉൾവിളിയായി മെല്ലെ മെല്ലെ അലയടിക്കുന്നു. അലകളെ വിശ്വസിച്ച് മനസിലെ കാറ്റും കോളുമടക്കാൻ ശ്രമിച്ച് ഞാൻ വേഗം

💬 Comments

View all comments