Chapter Title : വഴിയാത്രയ്ക്കിടയിൽ 2 [സണ്ണി]
പുറകെ കൂടിയാലോ കുറച്ച് നേരം.. ഒറ്റയ്ക്കാകുമ്പോൾ പണ്ടേയുള്ള ഒരു വട്ടാണ്. മുൻപ് കൊച്ചിയിലെ അവധി ദിവസങ്ങളിൽ കാലത്തെ ഇള വെയിലിൽ റയിൽവേ സ്റ്റേഷൻ ബസ് സ്റ്റാന്റ് പരിസരങ്ങളിൽ കറങ്ങുമ്പോൾ
തൊട്ടു തൊട്ടില്ലെന്ന മട്ടിൽ അവരോട്
ഒട്ടി നിൽക്കും. ചിലരൊക്കെ തെറി പറയാറുണ്ടെങ്കിലും പലരും പരിചയപ്പെട്ട് പല രസമുള്ള കഥകളും വിളമ്പാറുണ്ട്. അതാണ് കമ്പനി വട്ടങ്ങൾ കഴിഞ്ഞാൽ ആകെയുള്ള ‘സോഷ്യൽ മീഡിയ'.
....നടന്നു നടന്ന് അവരുടെ വിഹാരരംഗളിൽ വെറുതെ ചുറ്റിക്കറങ്ങി.. ലാഭനഷ്ടങ്ങളുടെ വലിയ ലോകങ്ങളുടെ അരികുപറ്റി അന്തിയുറങ്ങാൻ വിധിക്കപ്പെട്ട, ഒന്നും കരുതാനില്ലാത്ത ഗോത്ര ജീവികളായി പരിണമിച്ചു പോയവർ...... കണ്ടും കേട്ടും പറഞ്ഞും നടന്നുകൊണ്ടിരിക്കുമ്പോൾ സമയം പോയതറിയുന്നില്ല.. പതിനൊന്നു മണിയുടെ സൂര്യൻ പൊട്ടിച്ചിതറുന്നു…
ആഹ്.. എന്താ ചൂട്..
ഉരുകിയൊലിക്കുന്നു.. വഴിവക്കിലുള്ള പെട്ടിക്കടയിലേക്ക് കയറി…
“ചേട്ടാ.. ഉപ്പു സോഡാ
ഒന്ന്.." നാവ് നൊട്ടി ദാഹമിറക്കുമ്പോഴാണ് കണ്ടത്.; ഒരു ചേച്ചി കടയിലെ ഭരണികൾക്കിടയിലൂടെ മറുവശത്ത് നിന്ന് ഒരു വല്ലാത്ത ചിരി..! ഒന്ന് സ്റ്റക്കായി ചേച്ചിയെത്തന്നെ നോക്കിയ നിമിഷം തന്നെ ചേച്ചി ആ നൂറ് വാട്ട് ചിരി കടിച്ച് പിടിച്ചു കൊണ്ട് എന്റെ തൊട്ടടുത്ത് വന്നു നിന്നു.. കയ്യിലെ ചാക്ക് ഞാൻ കണ്ടപ്പോൾ അവരുടെ കൂട്ടത്തിലെ ആള് തന്നെയെന്ന് തോന്നി.. പക്ഷെ വെളുത്ത കളറും പൊക്കിൾ ചുഴി കാണിച്ചു കൊണ്ടുള്ള സാരി ഉടുപ്പും ഒട്ടിച്ച് വെച്ച ചിരിയും മനസിലായി,ചില്ലറ തടയുവാനുള്ള അഭിനയമാണ് . ചേച്ചിയുടെ വെളുക്കെയുള്ള ചിരിയിലേക്ക് നോക്കി നിൽക്കുന്നത് കണ്ട് കടക്കാരൻ ഓഞ്ഞ പുഞ്ചിരി സമ്മാനിച്ചു കൊണ്ട് ശ്രദ്ധിക്കാൻ തുടങ്ങി...
കണ്ണുയർത്തി ‘അങ്ങോട്ട് പോകാം' എന്ന രീതിയിൽ വെളുക്കെ ചിരിച്ച് നവരസങ്ങളിടുന്ന ചേച്ചി
💬 Comments
View all comments