Chapter Title : വഴിയാത്രയ്ക്കിടയിൽ 2 [സണ്ണി]
കുഞ്ഞിച്ചിറകുമായി വന്നത്..!
എവിടെയെങ്കിലുമുണ്ടെങ്കിൽ കാണാൻ അതിയായ ആഗ്രഹമുണ്ട് എന്ന് ഇപ്പോഴും നിറഞ്ഞ ഹൃദയത്തോടെ പറയണമെങ്കിൽ എത്രയധികം കടപ്പാട് നിറഞ്ഞ ഓർമകളായിരിക്കും അദ്ദേഹത്തിന് ആ ‘ഒന്നുമാവാത്ത കാലങ്ങളിൽ' മോഹങ്ങൾക്ക് താങ്ങായ അവളെക്കുറിച്ച്!!
അല്ലെങ്കിലും, പത്രക്കാർ വെറുതെ സുഖിപ്പിയ്ക്കാൻ, ഇത്ര‘സിംപിൾ' ആയി എങ്ങനെ കഴിയുന്നു എന്നുള്ള ടൈപ്പ് ചോദ്യങ്ങൾക്ക്, എല്ലാ കാര്യത്തിലും ഫൈവ് സ്റ്റാർ സെവൻസ് സ്റ്റാർ നിലവാരം അനുഭവിക്കുന്ന എന്നെ എന്തിനാണ് നിങ്ങൾ വെറുതെ സിംപിളാക്കുന്നത് എന്ന അദ്ദേഹത്തിന്റെ മറുപടിയുമൊക്കെ കേൾക്കുമ്പോൾ… പുള്ളിയുടെ സിനിമ കാണുന്നതിന്റെ നേരെ വിപരീത അനുഭവമാണ് ജീവിതത്തിലെ ഉത്തരങ്ങളിൽ എന്ന് തോന്നിയിട്ടുണ്ടോ!?
അങ്ങനെയങ്ങനെ പലരുടെയും സിനിമയിലെ വെറും അഭിനയങ്ങളും ജീവിതത്തിലെ സാദാ അഭിനയങ്ങളും മുറിഞ്ഞ തിരകളായി ഓർമകളിൽ അലയടിക്കുന്നതിന്റെ വിമ്മിഷ്ടവും പേറി കുറേ മണിമുഴങ്ങാത്ത മണിക്കൂറുകൾ പോയതറിഞ്ഞില്ല……….
ദുരന്തമാകുന്ന ജീവിതത്തിന്റെ താളമായ ഫിലോസഫിത്തിരകളിൽ മുങ്ങിപ്പൊങ്ങി വെറുതെ വിങ്ങിപ്പൊട്ടുന്നതിനിടയിൽ അടുത്തു വന്ന് രണ്ടു മൂന്ന് വട്ടം ചുറ്റിയ മുണ്ടിനടിയിൽ നിക്കറിട്ട ആണുങ്ങളുടെ ഭാവത്തിൽ എന്തോ ഒരു പന്തികേട്…!?
കടല് കണ്ട സന്തോഷത്തിൽ മുണ്ട് പൊക്കി തിരയിലേക്കിറങ്ങാനുള്ള ഭാവമാണെന്നാദ്യം കരുതിയെങ്കിലും വൈകാതെ മനസിലായി അത് മീശ മാധവനിൽ പുരുഷുവേട്ടന്റെ അനുഗ്രഹം വാങ്ങുന്നതിന്റെ തൊട്ട് മുൻപിട്ടിട്ടുള്ള സരസുവിന് പഞ്ചാര കൊടുക്കാൻ വന്ന പിള്ളേച്ചന്റെ ഭാവമാണെന്ന്! ലക്ഷ്യമില്ലാതെ നടക്കുന്ന കോമളൻമാരെ പെട്ടന്ന് തിരിച്ചറിഞ്ഞ് വലയിലാക്കാൻ കഴിവുള്ളവരാണവർ.!
പണ്ടൊരിക്കൽ തെണ്ടിത്തിരിഞ്ഞ് വന്ന് മഴക്കാലത്തെ ഭ്രാന്തമായ ഏകാന്തത ആസ്വദിച്ച് മതിയാവാതെ കറങ്ങിത്തിരിയുമ്പോൾ അടുത്ത് കൂടിയ ഒരു മലബാറികൻ കാര്യമായി പരിചയപ്പെട്ട്……. “ആദ്യം ച്ചിരി സൈക്കിള് ചവിട്ട് പ്രശ്നങ്ങളൊക്കെ ണ്ടാവും.., യ്യ് ന്റെ ഹോട്ടലിക്ക് പോര്... പണി തരാം" എന്ന് കട്ടായം പറഞ്ഞ് വിടാതെ
💬 Comments
View all comments