Chapter Title : വഴിയാത്രയ്ക്കിടയിൽ 2 [സണ്ണി]
അത്യാവിശ്യം വൃത്തിയും വെടിപ്പുമുണ്ട്. പുറത്തെ റയിൽവേ ട്രാക്കിൽ നിന്ന് വമിക്കുന്ന അഴുക്കു മണവും സഹിച്ച് പ്ളാറ്റ്ഫോമിൽ നിൽക്കുന്നതിനേക്കാൾ എത്രയോ ഭേദം….
“ഈ സമയത്ത് ആള് കുറവന്ന്യ… വണ്ടി വന്നാലെ തെരക്കുള്ളു." ചേച്ചി ബാത്റൂമുകളിലേയ്ക്ക് ചൂണ്ടി കോട്ടുവായിട്ടു.
“മം പിന്നെ എന്താ ജോലി ന്നാ പറഞ്ഞേ"
ചേച്ചി വീണ്ടും കുശല ചോദ്യങ്ങൾ തൊടുത്തു കൊണ്ടിരുന്നു. കൃത്യമായ ഉത്തരങ്ങളില്ലാത്തത് കൊണ്ട് പലതരം നുണകൾ കൂട്ടിക്കലർത്തി മറുപടി പറഞ്ഞു കൊണ്ടിരുന്നു. പക്ഷേ സത്യത്തിന്റെയും നുണയുടെയും രണ്ട് അറ്റങ്ങളും സംശയം തോന്നാതെ കൂട്ടി മുട്ടിയ്ക്കാൻ മന:പ്പൂർവ്വം ശ്രമിച്ചു.
എറണാകുളത്ത് ഒരു മീറ്റിങ്ങിന് പോവുന്നു എന്ന് പറഞ്ഞു വിശ്വസിപ്പിച്ചു.
നമ്മളിപ്പോൾ ഒരു തെണ്ടിയുടെ റോൾ
അഭിനയിയുകയാണെന്ന സത്യം ചേച്ചി
തിരിച്ചറിയാതിരിക്കാൻ പ്രത്യേകം
ശ്രദ്ധിച്ചു.. അങ്ങനെ വന്നാൽ അലസ മട്ടിലുള്ള ചേച്ചിയുടെ കുശലങ്ങൾക്ക്
ഗൗരവം വരികയും താമസിയാതെ എന്നെ മെല്ലെ ഒഴിവാക്കുമെന്നും എനിക്കു തോന്നി.
“ മൂത്രം അഞ്ച് ... കക്കൂസ്.. പത്ത്, കുളി ഇരുപത.."
എന്നോട് മിണ്ടുന്നതിന്റെയിടയിൽ ചേച്ചി വരുന്നവരെയും പോകുന്നവരെയും ഡീല് ചെയ്യുന്നുണ്ടായിരുന്നു ... അപ്പോഴാണ് ഞാൻ കാര്യമായി ശ്രദ്ധിച്ചത്, പൈസ കൊടുത്തിട്ട് പോകുന്നവരെ നോക്കി ചേച്ചി ഒരു വല്ലാത്ത ചിരിചിരിക്കും..അത് ബാക്കി കൊടുക്കാനുള്ളവരുടെ മാത്രം! അപ്പോൾ ഒരു അലസ മട്ടിൽ ചില്ലറ തപ്പി ക്കളിക്കും.. ചിലരൊക്കെ തിരക്കിനിടയിൽ ബാക്കി വാങ്ങാതെ പോവുകയും ചെയ്യും..!
“അഞ്ച് രൂപ ..യ്യാ...ണ്...." പത്ത് വച്ച് നീട്ടിയവന്റെ മുഖത്ത് നോക്കി ചേച്ചി നീട്ടിക്കുറുക്കി കയ്യിലൊന്ന് തടവി ചിരിച്ച് പറഞ്ഞപ്പോഴേയ്ക്കും അവൻ ഒരു നാണച്ചിരിയോടെ ഇറങ്ങിപ്പോയി ...
ആഹാ.. അപ്പോ ഇതാണ് ചേച്ചിയുടെ ബിസിനസ്.!
ചുണ്ടുകൾ ഒരു വശത്തേക്ക് ചരിച്ച് ശ്യംഗാരം വാരി വിതറി ചേച്ചി അലസമട്ടിൽ വായിൽ നോക്കി കുണുങ്ങിപ്പറയുമ്പോഴേക്കും പലരും ബാക്കി വാങ്ങാതെ ഇറങ്ങിപ്പോകും. ഗൂഢ ശ്യംഗാരം ഒളിപ്പിച്ച് ചിരിച്ച് കൊണ്ട്
കണ്ണടയ്ക്കിടയിലൂടെയുള്ള ആ നോട്ടമാണ് ചേച്ചിയുടെ പ്രധാന ആയുധം... തിരക്കിനിടയിൽ ചേച്ചി എത്രയാണ് പറയുന്നതെന്ന് മനസ്സിലാവാതെ ആ നോട്ടത്തിന് മുൻപിൽ തല കുലുക്കി പലരും പോകുന്നത് നോക്കിയിരുന്ന്ഒരു മണിക്കൂറോളം അങ്ങിനെ കടന്നുപോയി..പക്ഷെ ആ സമയം കൊണ്ട് മിണ്ടിപ്പറഞ്ഞ് ഞാനും ചേച്ചിയും തമ്മിൽ നല്ലൊരടുപ്പം ഉടലെടുത്തു……
“ഹു... വ്യു....ർ....." പെട്ടന്ന് ഒരു വണ്ടി വന്നു നിന്നു.. ഒരു പാട് ആളുകൾ പെട്ടന്ന് കയറി വന്നു.. ഞാൻബാഗ് എടുത്ത് പുറത്ത് എറങ്ങി നിൽക്കണോ എന്ന ഭാവത്തിൽ എഴുനേറ്റു . സാധാരണ തിരക്കുള്ള ബിസിനസ് ഇടങ്ങളിലൊക്കെ അങ്ങനെയാണല്ലോ പതിവ്..
“ഏയ്.. അവിടിരി..." ചേച്ചി
💬 Comments
View all comments