0%

Chapter Title : വഴിയാത്രയ്ക്കിടയിൽ 2 [സണ്ണി]

Author : sunny Read All Parts 1.5K

നീലിമയോടെ ചിരിച്ചു..

“മീറ്റിംഗ് കഴിഞ്ഞ് എപ്പഴാ.. വരവ്..." ചേച്ചിയുടെ ചോദ്യത്തിൽ ശ്യംഗാരം കുറച്ച് കൂടിയ പോലെ..

എന്റെ നോട്ടം പ്രതീക്ഷിച്ചിരുന്ന പോലെയായി പിന്നെ ചേച്ചിയുടെ പെരുമാറ്റം... പക്ഷെ എനിക്ക് പെട്ടെന്ന് വണ്ടി വന്നത് കൊണ്ട് ഞാൻ ചേച്ചിയെ നോക്കി മനസ്സില്ലാമനസോടെ എഴുന്നേറ്റു .

“ അത് പിന്നെ... നാളെ തന്നെ ചെലപ്പോ വരും ചേച്ചി ..."ചേച്ചിയെ വായ്നോക്കി നിന്ന് ഞാൻ ചുമ്മാ എന്തൊക്കെയോ പറഞ്ഞൊപ്പിച്ചു....

“വന്നാ.. ഇവിടെ എറങ്ങി ല്ലേ..." അത് പറയുമ്പോ ചേച്ചിയുടെ മുഖഭാവം.. ഓഹ്, ആ ചിരിയും ശ്യംഗാരവും മാത്രമല്ല തലയൊന്ന് താഴ്ത്തിപ്പിടിച്ച് കണ്ണുയർത്തി ഏതോ മോഹിനിയാട്ടത്തിൽ നിന്ന് ഇറങ്ങി വന്ന പോലുണ്ട്.. എനിക്ക് ചെറുതായി

നിയന്ത്രണം പോയിത്തുടങ്ങി ... ഞാൻ സ്വയം മറന്ന് വായും പൊളിച്ച് ചേച്ചിയുടെ ചിരിയും കുണുങ്ങലും

നോക്കി നിന്നു..

“ന്നാ.. പോയിട്ട് വരു .. ദാ വണ്ടി പോണു....." ചേച്ചി ചുമലിൽ തട്ടി എന്നെ മയക്കത്തിൽ നിന്നുണർത്തി.

“സമയ്ണ്ടെങ്കി എറങ്ങിക്കോളു... വെറ്തെ എന്തെങ്ക്ലും പറഞ്ഞിരിക്കാ.. ദു പോലെ.." ഒരു സ്വന്തക്കാരനെ യാത്രയയക്കുന്ന പോലെ ബാത് റൂമിന് മുന്നിൽ നിന്ന് കൈ വീശുമ്പോൾ

പോലും ഒളിമങ്ങാത്ത ചേച്ചിയുടെ ഹൈ വോൾട്ടേജ് ചിരിയിൽ മയങ്ങി ഞാൻ കൈ വീശാൻ പോലും മറന്നു പോയി..

‘ എത്ര പെട്ടന്നാണ്... എന്താണ് ഞാനിങ്ങനെ..' തിരിഞ്ഞു നോക്കി നോക്കി വണ്ടിയിൽ കയറി തിരിക്കിനിടയിൽ ഡോറിനപ്പുറം ചാരി നിന്നു തുടങ്ങിയപ്പോൾ ഞാൻ കണ്ണ് തിരുമ്മിയുടച്ച് ആലോചന തുടങ്ങി.. പല സിനിമകളിലും കഥകളിലും ഒരേ പ്രായക്കാർ തമ്മിൽ ഇങ്ങനെ ആദ്യകാഴ്ചയിൽ തന്നെ അടുപ്പം തോന്നി പലതും നടക്കുന്നത് കണ്ടിട്ടുണ്ട്

💬 Comments

View all comments