Chapter Title : വഴിയാത്രയ്ക്കിടയിൽ [സണ്ണി]
ഞാൻ
വീണ്ടും ഉള്ളത് തുറന്ന് പറഞ്ഞു...
“ഓഹോ... അത് കൊള്ളാം.. നീ
മൂന്നാമത്തെ കാര്യം കൂടി പറ എന്തായാലും..." ചേച്ചിക്ക് ആ പറഞ്ഞത് പിടിച്ച പോലെയുണ്ട്.
മുടിയിഴകൾ നെറ്റിയിൽ നിന്ന്
മുകളിലോട്ടൊതുക്കി ചേച്ചി നിവർന്ന്
ഇരുന്നു..
““ബാക്കി പിന്നെ ചേച്ചി...,നിങ്ങള് ഏകദേശം മുഖം നോക്കി
പേർസണാലിറ്റി പെരുമാറ്റം നോക്കിയൊക്കെ പ്രവചനം
ഓരോന്ന് പറയുന്നതായാണ്
തോന്നിയിട്ടുളളത്... ഇതൊക്കെ
കൊണ്ട് വെറുതെ എന്തിനാ ഒരു ദുർബല ഹൃദയനായ ഞാൻ,എന്ന് കരുതിയാ ......"" ഈ കൈ നോട്ട
പരിപാടിയോടുള്ള എന്റെ അവിശ്വാസ്യതയും താത്പര്യമില്ലായ്മയും തുറന്ന്
പറഞ്ഞ് ഞാനും നിവർന്നിരുന്നു..
ശാന്തമായ പുഞ്ചിരിയിലൊളിപ്പിച്ച
നിരാശയുടെയൊപ്പം നുരഞ്ഞു
വന്ന പുച്ഛത്തോടെ ചേച്ചി എന്നെ
നോക്കിയിട്ട് ഇനിയിപ്പോ എന്ത്
കാര്യം എന്നാലോചിച്ച് ദൂരെ
ചുവക്കുന്ന സൂര്യനെ നോക്കി
ബാഗ് വലിച്ചിട്ട് കുടയും കറക്കി
എഴുനേൽക്കാനാഞ്ഞു.......
ഒരു നിമിഷം സ്റ്റക്കായി നിന്ന്
ഞാൻ വേഗം പേഴ്സെടുത്ത്
അഞ്ഞൂറ് രൂപ ചേച്ചിക്ക് നേരെ
നീട്ടി..
“ഇതെന്തിന്.. മോന് കൈ നോക്കണ്ടല്ലോ"
“ ചേച്ചി ...... ഒള്ള കാര്യം അങ്ങ്
പറഞ്ഞേക്കാം.. എനിക്കീ
കൈ നോട്ടമൊന്നും വേണ്ട... പക്ഷേ
ചേച്ചി ഇത് വാങ്ങിയിട്ട് അത്രയും
നേരം ചുമ്മാ നമുക്ക് എന്തെങ്കിലും
കുശലം പറഞ്ഞിരിക്കാം.."
മിഴിച്ചു നിന്ന ചേച്ചിയുടെ കൈ
പിടിച്ച് തുറന്ന് ഞാനാ നോട്ട് കയ്യിലേക്ക് പിടിപ്പിച്ചു.
“ഓ.. ഞാൻ വേറെന്ത് മിണ്ടാനാ
മോനെ... അതും അഞ്ഞൂറ് രൂപയ്ക്ക് വെറുതെ ജോലിയൊന്നും ചെയ്യാതെ..." ചേച്ചി കണ്ണ് മിഴിച്ച്
അത്ഭുതത്തോടെ നോക്കിക്കൊണ്ട്
അഞ്ഞൂറ് തിരിച്ച് എന്റെ പോക്കറ്റിൽ താഴ്ത്താൻ നോക്കി.
“ജോലി ചെയ്യുന്നുണ്ടല്ലോ ചേച്ചി ...
മിണ്ടിപ്പറഞ്ഞിരിക്കുക ഒരു ജോലി
തന്നെയാണ്
💬 Comments
View all comments