Chapter Title : വഴിയാത്രയ്ക്കിടയിൽ [സണ്ണി]
അഞ്ഞൂറിന് പേശാൻ
തന്നെ എന്ന് ചേച്ചി കരുതിക്കാണും.
പക്ഷേ ഗൗരവത്തിനിടയിലും ചേച്ചിക്കൊരനിഷ്ടമോ ദേഷ്യമോ
ആ ഗ്രൂപ്പിൽ സാധാരണ കാണുന്ന
പരാക്രമ ആക്രാന്തമോ കണ്ടില്ല...
കിട്ടുന്നതാവട്ടെ എന്ന മട്ടിൽ ഒരു സാദാ സാധാരണക്കാരി ലൈൻ...
““ ചേച്ചി ഒന്നാമത് എനിക്കീ
കൈനോട്ടത്തിൽ ഒരു തുള്ളി
വിശ്വാസമില്ല...... ഇനിയിപ്പോ
വിശ്വാസമുണ്ടെങ്കിൽ തന്നെ
എന്നെപ്പോലൊരാൾക്ക് ഒന്നും
പ്രതീക്ഷിച്ച പോലെ നടന്നിട്ടില്ല..,
കഷ്ടപ്പെട്ട് പഠിച്ചു ജയിച്ചു എന്ന
കാര്യമൊഴിച്ച്. അപ്പോ നിങ്ങള്
എന്തെങ്കിലും പറഞ്ഞ് ഞാൻ
ചുമ്മാ പ്രതീക്ഷിച്ച് അതൊന്നും
നടക്കാതെ വന്ന് നിരാശപ്പെട്ട്
പ്രാന്തായി ശൈ.. പിന്നെ ആകെയുള്ള ഇഷ്ടം കൂടി പോകും"" ഞാനൊന്ന് നിർത്തി
ചേച്ചിയുടെ കണ്ണിലേക്ക് നോക്കി.
“ ഇഷ്ടമോ.. എന്തിഷ്ടം..."
ചേച്ചി ചോദിച്ചപ്പോഴാണ് പറഞ്ഞതിലെ അബദ്ധം മനസിലായത്.!
“അ..അല്ല അത് പിന്നെ ചേച്ചി..
ഞാനിവിടെ ഇടയ്ക്കിടെ
വരാറുള്ളതാ....അപ്പോഴൊക്കെ
ചേച്ചിയെ കണ്ട് എന്തോ ഒരു
ഇഷ്ടമൊക്കെ.." ഒന്നും മറയ്ക്കാൻ
പറ്റാത്ത ഞാൻ ഉള്ള കാര്യമങ്ങ്
തുറന്നു പറഞ്ഞു പോയി ....
“ഓഹോ.. അത് കൊള്ളാല്ലോ..
ഒരു പരിചയവുമില്ലാത്ത നിനക്ക്
എന്തിഷ്ടവാ...." ഇവനാള് പിശകാണല്ലോ എന്ന വിധത്തിൽ
ചേച്ചി ചുഴിഞ്ഞ് നോക്കും പോലെ.
കൈ നോട്ടത്തിൽ വിശ്വാസമില്ല
എന്ന് തുറന്ന് പറയുകയും ചെയ്തു.
“അല്ല.. ചേച്ചി.. നിങ്ങടെ ആൾക്കാർ
സാധാരണ ഒച്ചയും വെപ്രാളവും
ഒക്കെയായി വൃത്തിയില്ലാതെ
ശല്യപ്പെടുത്തിയൊക്കെയാണ് പലപ്പോഴും.... ചേച്ചി പക്ഷെ...." ഞാനൊന്ന് മാറ്റിപ്പിടിക്കാൻ നോക്കി.
“ എനിക്കെന്താ പ്രത്യേകത" ചേച്ചി
കൈ മലർത്തി കണ്ണ് മിഴിച്ചു.
“ അല്ല ചേച്ചി സാരിയൊക്കെ വൃത്തിയിൽ ഉടുത്ത് മുടിയൊക്കെ
കെട്ടി സാവധാനം ചിരിച്ച് പെരുമാറി
ശല്യമില്ലാതെ...അങ്ങനെ എന്തോ ഒരു ഇഷ്ടം തോന്നിയതാ.."
💬 Comments
View all comments