Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 10 [ഗില്ലി ബാല]
പറയുന്നവളല്ലേ ? അപ്പോൾ നിനക്ക് നന്നായി കഥ എഴുതാനും പറ്റും. എന്നാ നിനക്ക് ഞാൻ എഴുതിയ കഥയുടെ ബാക്കി എഴുതിക്കൂടേ?"
"കഥയോ...?? ഏട്ടനൊന്ന് പോയേ... അതൊക്കെ വലിയ റിസ്ക് ആണ്," അവൾ കണ്ണുകൾ വിടർത്തി പറഞ്ഞു.
"എന്ത് റിസ്ക്? ഇത് നമുക്കിടയിൽ നടന്ന കഥയാണ്. വേറെ ഒരാൾ അറിയാതെ പോലും ഇത് വായിച്ചാൽ അവർക്കിതൊരു സാങ്കൽപ്പിക കമ്പിക്കഥയായേ തോന്നു. നിനക്കീ തുറന്നു പറയാനുള്ള മടിയും ഇല്ലാതാവും."
എന്റെ വാദങ്ങൾ അവൾ ആഴത്തിൽ ആലോചിക്കുന്നത് ഞാൻ കണ്ടു. ശരിയാണല്ലോ എന്നൊരു ഭാവം അവളുടെ മുഖത്ത് തെളിഞ്ഞു വന്നു. ഒടുവിൽ അവൾ പതിയെ തലയാട്ടി സമ്മതം അറിയിച്ചു.
ഞാൻ ഉടൻ തന്നെ എന്റെ ഫോൺ എടുത്ത് അവളുടെ കയ്യിലേക്ക് കൊടുത്തു.
"നിനക്കും എനിക്കും പരസ്പരം അറിയുന്ന കാര്യങ്ങളാണ് ഞാൻ ഇതുവരെ എഴുതിയത്. ഇനി എന്ത് എഴുതണമെങ്കിലും അത് നീ എഴുതുമ്പോൾ മാത്രമേ അതിനൊരു പൂർണ്ണത വരൂ,"
ഞാൻ അവളുടെ കണ്ണുകളിൽ നോക്കി പറഞ്ഞു.
അവൾ ഒരു വിറയലോടെ ആ ഫോൺ വാങ്ങി.
രാത്രി അവൾക്ക് യാതൊരു തടസ്സവുമില്ലാതെ സമാധാനമായി എഴുതാൻ വേണ്ടി ഞാൻ കട്ടിലിന് താഴെ തറയിൽ ബെഡ് വിരിച്ച് കിടന്നു. അവൾ ഫോണിൽ ടൈപ്പ് ചെയ്യുന്നതിന്റെ ചെറിയ ശബ്ദം ആ നിശബ്ദതയിൽ കേൾക്കാമായിരുന്നു.
പിറ്റേന്ന് രാവിലെ കണ്ണ് തുറന്നതും വലിയ ആവേശത്തോടെയാണ് ഞാൻ എഴുന്നേറ്റത്.
"വേദൂ... എന്തായി? എഴുതിയോടി?"
ഞാൻ കട്ടിലിലേക്ക് നോക്കി ചോദിച്ചു.
വേദു കട്ടിലിൽ ഇരുന്ന് എന്നെ നോക്കി നാണത്തോടെ ഒന്ന് ചിരിച്ചു. എന്നിട്ട് തലയിണയ്ക്കരികിൽ ഇരുന്ന ഫോണിലേക്ക് വിരൽ ചൂണ്ടി.
അവിടെ, ആ ഫോൺ
💬 Comments
View all comments