0%

Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 11 [ഗില്ലി ബാല]

Author : Gilli Bala Read All Parts 280.5K

എന്ന് അറിയുമ്പോഴാണ്."

ഞാൻ പറഞ്ഞത് കേട്ട് അവൾ അല്പം നാണത്തോടെ കുണുങ്ങി പറഞ്ഞു:

"ഞാനിതൊക്കെ ഉൾക്കൊണ്ട് വരാൻ സമയമെടുക്കും. പക്ഷേ ഇത് ഇങ്ങനെ എഴുതാനൊക്കെ ചെറിയൊരു സുഖം തോന്നുന്നുണ്ട്..."

"അതിനേക്കാൾ സുഖം എനിക്ക് വായിച്ചപ്പോൾ തോന്നി... ആ വാഴത്തോപ്പിലെ ഷെഡിന്റെ ഉള്ളിൽ മൊത്തം ഞാൻ വൃത്തികേടാക്കി വെച്ചിട്ടുണ്ട്!"

അതുകേട്ടതും അവൾ ആദ്യം എന്നെ അത്ഭുതത്തോടെ നോക്കി. പിന്നെ വേദു പൊട്ടിചിരിക്കാൻ തുടങ്ങി. വയറു വേദാകത്തക്കവണ്ണം അവൾ അമർത്തി ചിരിക്കുകയായിരുന്നു.

"അപ്പോ അവിടെ ചെന്നിട്ടാണോ ഇതൊക്കെ വായിച്ചത്?"

ചിരിക്കിടയിൽ അവൾ ചോദിച്ചു.

ഞാൻ അതെ എന്ന് തലയാട്ടി.

അവൾ വീണ്ടും ചിരിച്ചുകൊണ്ട് പറഞ്ഞു:

"എന്തിനാ ശ്യാമേട്ടാ ഇങ്ങനെ ഓരോന്ന് കാണിച്ചു കൂട്ടുന്നത്? ആരെങ്കിലുമൊക്കെ വന്നു നോക്കിയാൽ ഈ നാട്ടിലെ വില മൊത്തം പോകും കേട്ടോ!"

"ഓ പിന്നെ... അവിടെ ആരു വരാനാ! ചുറ്റുവട്ടം മുഴുവൻ പന്നി കയറാതിരിക്കാൻ വേലി കെട്ടി വെച്ചിട്ടുണ്ട്. നമ്മൾ പണിക്ക് ആളെ വിളിച്ചാൽ മാത്രമേ അവിടെ ആരെങ്കിലും വന്നുപോകുകയുള്ളൂ. അല്ലെങ്കിൽ അച്ഛനോ അമ്മയോ വരണം. അവരെന്തായാലും ആ വഴിക്ക് വരുമെന്ന് തോന്നുന്നില്ല, കാരണം ഇപ്പോൾ നടത്തിപ്പ് മൊത്തം ഞാനല്ലേ. ഇനി അതുമല്ലെങ്കിൽ വല്ല കള്ളനും കേറണം. കക്കാൻ കേറിയ ഒരുത്തൻ ഇതൊക്കെ കണ്ടാലും പുറത്ത് പറയുമെന്ന് തോന്നുന്നുണ്ടോ..?

ഒരുവിധത്തിൽ പറഞ്ഞാൽ അത് വല്ലാത്തൊരു പീസ്ഫുൾ പ്ലേസ് ആണ്... നിന്നെ ഒരു ദിവസം ഞാൻ അങ്ങോട്ട് കൊണ്ടുപോകാം. അകത്തിരിക്കുന്ന ആൾ ഒന്ന് പുറത്തുവരട്ടെ!"

"ഏട്ടൻ എന്തായാലും ഇത്ര പറഞ്ഞ സ്ഥിതിക്ക് എനിക്കാ ഇടമൊക്കെ ഒന്ന് കാണണം. നിങ്ങൾ അവിടെ പെണ്ണുങ്ങളെ ഒന്നും വിളിച്ചു കേറ്റുന്നില്ലല്ലോ അല്ലേ

💬 Comments

View all comments