Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 11 [ഗില്ലി ബാല]
"എന്താ ദേവേട്ടാ... ഇന്നലെ നേരത്തെ കിടന്നിട്ടും ഉറക്കം മാറിയില്ലേ?"
ഒരു ചെറിയ പുഞ്ചിരിയോടെ അവൾ ചോദിച്ചു.
ദേവൻ മറുപടിയൊന്നും പറഞ്ഞില്ല. അവൻ സാവധാനം, വന്യമൃഗം ഇരയെ ലക്ഷ്യമാക്കി നടക്കും പോലെ അടുക്കളയിലേക്ക് കടന്നുവന്നു. അവന്റെ കനത്ത പാദപതനം അടുക്കളയിലെ തറയിൽ പതിയുമ്പോൾ വേദുവിന്റെ നെഞ്ചിടിപ്പ് കൂട്ടി. അവൻ നേരെ വന്നു നിന്നത് അവളുടെ തൊട്ടുപിന്നിലായിരുന്നു. അവൻ്റെ കനത്ത ശ്വാസത്തിന്റെ ചൂട് വേദുവിന്റെ നഗ്നമായ കഴുത്തിലും തോളിലും തട്ടി.
"നീ ഈ വീട്ടിലിങ്ങനെ നിൽക്കുമ്പോ ഉറങ്ങാൻ പറ്റണ്ടേ…..."
പരുക്കൻ ശബ്ദത്തിൽ ദേവൻ പറഞ്ഞു.
അവൻ മുന്നോട്ട് ആഞ്ഞ്, തന്റെ കട്ടിയുള്ള താടിയും മീശയും അവളുടെ കഴുത്തിന്റെ മടക്കുകളിലേക്ക് പൂഴ്ത്തി. ആ പരുക്കൻ രോമങ്ങൾ തിങ്ങിനിറഞ്ഞ ആ അഗ്രങ്ങൾ കഴുത്തിലെ ഇളം ചർമ്മത്തിൽ ഉരസിയപ്പോൾ വേദുവിന് സ്വയം നിയന്ത്രിക്കാനായില്ല. അവൾ അറിയാതെ കണ്ണുകൾ ഇറുകെയടച്ച്, തല ഒരു വശത്തേക്ക് ചരിഞ്ഞു കൊടുത്തു.
"ആഹ്... ദേവേട്ടാ... പ്ലീസ്, രാവിലെ തന്നെ തുടങ്ങല്ലേ..."
അവൾ കുണുങ്ങിക്കൊണ്ട് പറഞ്ഞു.
ദേവൻ പെട്ടെന്ന് അവളുടെ ചുമലിൽ പിടിച്ച് അവളെയൊന്ന് തന്നിലേക്ക് തിരിച്ചു നിർത്തി. അവളുടെ വശ്യമായ കണ്ണുകളിലേക്ക് ഉറ്റുനോക്കി, അവൻ തന്റെ മുഖം അവളിലേക്ക് അടുപ്പിച്ചു. അവന്റെ ചൂടുള്ള ചുണ്ടുകൾ അവളുടെ കവിളുകളിൽ അമരാൻ തുടങ്ങിയതും വേദു തന്റെ കൈകൾ കൊണ്ട് അവന്റെ നെഞ്ചിൽ തടഞ്ഞു.
"അയ്യേ... പോയി പല്ല് തേച്ചിട്ട് വാ ദേവേട്ടാ... നാറിയിട്ട് വയ്യ!"
അവൾ മുഖം അല്പം പിന്നിലേക്ക് വലിച്ച് വികൃതിയായി പറഞ്ഞു.
അതുകേട്ടതും ദേവന്റെ ചുണ്ടിൽ ഒരു ചിരി തെളിഞ്ഞു. അവൻ അവളുടെ കവിളിൽ വലിച്ച്, ഒരല്പം താഴ്ന്ന ശബ്ദത്തിൽ
💬 Comments
View all comments