Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 12 [ഗില്ലി ബാല]
വരെ നോക്കി നിന്ന്, ഞാൻ കാർ നേരെ എന്റെ വീട്ടിലേക്ക് തിരിച്ചയച്ചു. മനസ്സിൽ നിറയെ ഇനി വീട്ടിൽ ചെന്ന് വേദുവിനെ കാണുമ്പോൾ എന്തൊക്കെ സംഭവിക്കും എന്നറിയാനുള്ള നെഞ്ചിടിപ്പും ആകാംക്ഷയുമായിരുന്നു…
വീട്ടിലേക്ക് തിരികെ വണ്ടി ഓടിക്കുമ്പോൾ എന്റെ ഉള്ളിൽ അസ്വസ്ഥതയും ആകാംക്ഷയും ഒരേപോലെ തിരതല്ലുകയായിരുന്നു. മനസ്സിൽ നിറയെ വേദുവും അവൾ എഴുതിക്കൊണ്ടിരിക്കുന്ന കഥയുമായിരുന്നു.
കാർ പോർച്ചിൽ നിർത്തി, വണ്ടി ഓഫാക്കി ഞാൻ അകത്തേക്ക് നടന്നു. . അമ്മയും അച്ഛനും നേരത്തെ കിടന്നെന്നു തോന്നുന്നു. ഞാൻ സാവധാനം പടവുകൾ കയറി മുകളിലത്തെ മാസ്റ്റർ ബെഡ്റൂമിലേക്ക് നടന്നു.
വാതിൽ പതുക്കെ തുറന്ന് അകത്തേക്ക് കടന്നപ്പോൾ, ഡിം ലൈറ്റിന്റെ ചുവപ്പ് പടർന്ന വെളിച്ചത്തിൽ വേദു കട്ടിലിൽ ചരിഞ്ഞു കിടന്ന് ഫോൺ നോക്കുന്നത് കണ്ടു.
എന്റെ കാൽപെരുമാറ്റം കേട്ട് അവൾ തലയുയർത്തി നോക്കി. അവളുടെ ഇളം വെളുത്ത മുഖത്ത് തളർച്ചയും അതോടൊപ്പം ഒരു പ്രത്യേക പ്രകാശവും ഉണ്ടായിരുന്നു.
"എന്താ ഏട്ടാ ഇത്രയും വൈകിയത്? സമയം എത്രയായി എന്ന് അറിയാമോ?"
അവൾ ഫോൺ സൈഡ് ടേബിളിലേക്ക് വെച്ചുകൊണ്ട് ചോദിച്ചു.
ഞാൻ ഷർട്ടിന്റെ ബട്ടണുകൾ ഓരോന്നായി അഴിച്ചുകൊണ്ട് കട്ടിലിന്റെ അരികിലേക്ക് പോയി ഇരുന്നു. അവളുടെ അടുത്തു കിടന്ന ഫോണിലേക്ക് എന്റെ കണ്ണുകൾ വെറുതെ ഒന്നു പാറിപ്പോയി.

"അതൊക്കെ ഓരോ ജോലികളായി പോയതാടി..."
ഞാൻ അവളുടെ മുഖത്തേക്ക് ആഴത്തിൽ നോക്കി.
"അല്ല, അതിരിക്കട്ടെ... നിന്റെ കഥയുടെ ബാക്കി ഞാൻ വായിച്ചു. എന്റെ പൊന്നു ഭാര്യേ... ഇത്രയും വായിച്ചപ്പോൾ തന്നെ ഞാൻ അങ്ങ് ക്ഷീണിച്ചു മരവിച്ചുപോയി!
ദൈവമേ... ഞാനാ വീട്ടിൽ ഉള്ളപ്പോൾത്തന്നെ ഇങ്ങനെയൊക്കെ നടന്നതെങ്കിൽ, നിന്നെ ആ ദേവൻ കൂർഗിലെ
💬 Comments
View all comments