Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 12 [ഗില്ലി ബാല]
ഇടുമ്പൻ അവൾക്ക് കാണിച്ചു കൊടുത്തു.
ഏകദേശം അരമണിക്കൂറോളം കയറ്റങ്ങൾ കയറി നടന്നപ്പോൾ വേദു നന്നായി തളർന്നു. അവളുടെ ശ്വാസമെടുപ്പ് വേഗത്തിലായി
. "ഇടുമ്പാ... എനിക്ക് വയ്യ, നമുക്ക് അല്പം സമയം ഇവിടെയിരിക്കാം,"
അവൾ വഴിയിലുള്ള ഒരു വലിയ പാറക്കല്ലിലേക്ക് തളർന്നു കൊണ്ടിരുന്നു.
ഇടുമ്പൻ നിർത്തി തിരിഞ്ഞു നോക്കി:
"ഇത്ര പെട്ടെന്ന് തളർന്നോ മേഡം?"
"നിങ്ങളെപ്പോലെ കാടും മലയും കയറി എനിക്ക് പരിചയമില്ലല്ലോ ഇടുമ്പാ..."
വേദു ശ്വാസം വിട്ടുകൊണ്ട് പറഞ്ഞു. നടന്നു ചൂടായതുകൊണ്ട് ഇപ്പോൾ തണുപ്പ് അവൾക്ക് വലിയ പ്രശ്നമായി തോന്നിയില്ല.
ഇടുമ്പൻ തന്റെ അരയിൽ കെട്ടിവെച്ചിരുന്ന ഒരു ചെറിയ പാത്രത്തിൽ നിന്നും കുടിവെള്ളം അവൾക്ക് നേരെ നീട്ടി. വേദു നന്ദിയോടെ അത് വാങ്ങി കുടിച്ചു.
"ഇവിടെ പുലിയൊക്കെ ഉണ്ടോ ?"
വെറുതെ ചുറ്റും നോക്കിക്കൊണ്ട് വേദു ചോദിച്ചു.
"കാടായാൽ പുലിയില്ലാതെ എങ്ങനെയാ മേഡം..."
ഇടുമ്പൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
"അയ്യോ! അപ്പോൾ പുലി വന്നാൽ നമ്മൾ എന്ത് ചെയ്യും?"
അവൾ പേടിയോടെ ചോദിച്ചു.
"മേഡം എന്തിനാ അതൊക്കെ ഓർത്ത് പേടിക്കുന്നത്... പുലി വന്നാൽ അതിനെ ഞാൻ നോക്കിക്കോളാം! എത്ര കൊല്ലമായി മേഡം ഞാൻ ഈ കാട്ടിൽ ജീവിക്കുന്നു..."
തോക്ക് തോളിൽ നിന്നും താഴെ വെച്ചുകൊണ്ട് അവൻ ഉറപ്പോടെ പറഞ്ഞു.
"അല്ല... നമ്മൾ ഇപ്പോൾ എവിടേക്കാ പോകുന്നത്?"
വേദു ചോദിച്ചു.
"ഇവിടെ അടുത്തൊരു ചെറിയ വെള്ളച്ചാട്ടം ഉണ്ട് മേഡം... നല്ല ഭംഗിയാ ഈ സമയത്ത് അവിടെ കാണാൻ. അങ്ങോട്ടാ പോകുന്നത്,"
ഇടുമ്പൻ പറഞ്ഞു.
"നിന്റെ സാർ എപ്പോൾ വരുമോ എന്തോ..." വേദു ദേവനെ ഓർത്തു.
"സാറ് വന്നോളും മേഡം... നടക്കാം,"
അവൻ പറഞ്ഞു.
അവർ വീണ്ടും നടത്തം തുടർന്നു. പോകും വഴി മരച്ചില്ലകളിൽ തുള്ളിക്കളിക്കുന്ന കുരങ്ങന്മാരെയും, ദൂരെ പുൽമേട്ടിൽ നിൽക്കുന്ന മാനുകളെയും അവൾ കണ്ടു. പെട്ടെന്ന് വഴിയരികിലെ ഒരു പാറപ്പൊത്തിൽ നിന്നും കറുത്തൊരു വലിയ പാമ്പ്
💬 Comments
View all comments