Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 12 [ഗില്ലി ബാല]
തോന്നി.
അവൻ്റെ കറുത്തു മിനുത്ത പുറത്തെ തടിച്ച ഞരമ്പുകളും പേശികളും അവളുടെ കണ്ണിൽപ്പെട്ടു.
നടക്കുന്നതിനിടയിൽ ഇടുമ്പൻ പുറകോട്ടു തിരിഞ്ഞു നോക്കാതെ തന്റെ കനത്ത ശബ്ദത്തിൽ ചോദിച്ചു
: "മേഡം മലയാളി ആണല്ലേ...?"
"ഹാ... ഞാൻ തൃശ്ശൂർ നിന്നാണ്. ചേട്ടൻ വയനാട് ആണല്ലേ?"
വേദു പതുക്കെ ചോദിച്ചു.
"ഹയ്യോ! എന്നെ ചേട്ടാ എന്നൊന്നും വിളിക്കണ്ട മേഡം... ഇടുമ്പാ എന്ന് വിളിച്ചാൽ മതി,"
അവൻ വിനയത്തോടെ പറഞ്ഞു.
"ഹാ... എന്നാ ഇടുമ്പൻ പറ. ഈ കടുത്ത തണുപ്പിൽ എങ്ങനെയാ ഒരൊറ്റ മുണ്ട് മാത്രം ഉടുത്ത് നടക്കാൻ പറ്റുന്നത്?"
വേദു കൗതുകത്തോടെ ചോദിച്ചു.
"ഇതൊക്കെ ഞങ്ങൾക്ക് പണ്ടേ ശീലമായതല്ലേ മേഡം... ഈ കാടും തണുപ്പുമൊക്കെ ഞങ്ങളുടെ ചോരയിലുള്ളതാ,"
അവൻ മുന്നോട്ട് നടന്നുകൊണ്ട് മറുപടി നൽകി.
"അപ്പോൾ ഇവിടെ എത്തിയിട്ട് എത്ര കാലമായി ഇടുമ്പാ?"
അവൾ വള്ളിപ്പടർപ്പുകൾ മാറ്റി നടന്നുകൊണ്ട് ചോദിച്ചു.
"ഞാനും മല്ലികയും പിന്നെ എന്റെ അമ്മയും കൂടെ പതിനഞ്ചു കൊല്ലം മുന്നേ ഇവിടെ വന്നതാ മേഡം. അഞ്ചു കൊല്ലം മുമ്പ് അമ്മ മരിച്ചുപോയി...
ഇപ്പോൾ ഞാനും മല്ലികയും മാത്രമാണ് ഈ എസ്റ്റേറ്റിൽ ഉള്ളത്. സാറിങ്ങനെ ഇടയ്ക്ക് വരുമ്പോൾ മാത്രമാണ് ഇവിടെ മൂന്നാമതൊരാളെ കാണുന്നത് തന്നെ,"
ഇടുമ്പൻ വിവരിച്ചു.
"അപ്പോൾ വയനാട്ടിൽ നിന്ന് എങ്ങനെയാ ഇവിടെ എത്തിപ്പെട്ടത്?" അവൾ ചോദിച്ചു.
"കുടിലിലെ കടുത്ത പട്ടിണി കാരണമാ മേഡം... ജോലി അന്വേഷിച്ച് നടന്നപ്പോൾ കിട്ടിയ ജോലിയാ ഇത്. അന്ന് തൊട്ട് ഇവിടെ തന്നെ കട്ടയും കിടക്കയുമായി കൂടിക്കൂടി.
അന്ന് ദേവൻ സാറല്ലായിരുന്നു മുതലാളി, വേറെൊരാളായിരുന്നു. അങ്ങേരുടെ കയ്യിൽ നിന്നും ഒരു നാലഞ്ചു കൊല്ലം മുൻപാണ് ദേവൻ സർ ഈ എസ്റ്റേറ്റും ബംഗ്ലാവും വിലയ്ക്ക് വാങ്ങിയത്..."
ഇടുമ്പൻ പറഞ്ഞു നിർത്തി.
സംഭാഷണങ്ങൾക്കിടയിലൂടെ അവർ കൂടുതൽ ഉള്ളിലേക്ക് നടന്നു. വഴിയിൽ കാണുന്ന അപൂർവ്വതരം മരങ്ങളും, കാട്ടുപൂക്കളും, പാറയിടുക്കിലൂടെ ഒഴുകുന്ന ചെറിയ അരുവികളും
💬 Comments
View all comments