Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 12 [ഗില്ലി ബാല]
ആ ബംഗ്ലാവിന്റെ വലിയ ഗേറ്റ് കടന്ന് കാട്ടിനുള്ളിലേക്ക് നടന്നു.
ഇടുമ്പൻ മുന്നിലും, വേദു അവന് തൊട്ടുപിന്നിലുമായി ബംഗ്ലാവിന്റെ പുറകുവശത്തെ ചെറിയ വഴിയിലൂടെ ഇടതൂർന്ന കാട്ടിനുള്ളിലേക്ക് കയറി. കാട്ടിലേക്ക് കയറുംതോറും തണുപ്പും മൂടൽമഞ്ഞും ഇരട്ടിച്ചുകൊണ്ടിരുന്നു.
വഴിയിലെ മുൾച്ചെടികളും ഈറൻ മണ്ണും അവളിൽ ചെറുതായൊരു ഭയം ഉണ്ടാക്കി. എന്നാൽ തന്റെ മുന്നിൽ ചെരുപ്പ് പോലും ഇടാതെ, ഒരു മുണ്ട് മാത്രം മടക്കിക്കുത്തി, വെറും നെഞ്ചോടെ നടക്കുന്ന ഇടുമ്പനെ കണ്ടപ്പോൾ അവൾക്ക് വലിയ അത്ഭുതം തോന്നി.
അവൻ്റെ കറുത്തു മിനുത്ത പുറത്തെ തടിച്ച ഞരമ്പുകളും പേശികളും അവളുടെ കണ്ണിൽപ്പെട്ടു.
നടക്കുന്നതിനിടയിൽ ഇടുമ്പൻ പുറകോട്ടു തിരിഞ്ഞു നോക്കാതെ തന്റെ കനത്ത ശബ്ദത്തിൽ ചോദിച്ചു
: "മേഡം മലയാളി ആണല്ലേ...?"
"ഹാ... ഞാൻ തൃശ്ശൂർ നിന്നാണ്. ചേട്ടൻ വയനാട് ആണല്ലേ?"
വേദു പതുക്കെ ചോദിച്ചു.
"ഹയ്യോ! എന്നെ ചേട്ടാ എന്നൊന്നും വിളിക്കണ്ട മേഡം... ഇടുമ്പാ എന്ന് വിളിച്ചാൽ മതി,"
അവൻ വിനയത്തോടെ പറഞ്ഞു.
"ഹാ... എന്നാ ഇടുമ്പൻ പറ. ഈ കടുത്ത തണുപ്പിൽ എങ്ങനെയാ ഒരൊറ്റ മുണ്ട് മാത്രം ഉടുത്ത് നടക്കാൻ പറ്റുന്നത്?"
വേദു കൗതുകത്തോടെ ചോദിച്ചു.
"ഇതൊക്കെ ഞങ്ങൾക്ക് പണ്ടേ ശീലമായതല്ലേ മേഡം... ഈ കാടും തണുപ്പുമൊക്കെ ഞങ്ങളുടെ ചോരയിലുള്ളതാ,"
അവൻ മുന്നോട്ട് നടന്നുകൊണ്ട് മറുപടി നൽകി.
"അപ്പോൾ ഇവിടെ എത്തിയിട്ട് എത്ര കാലമായി ഇടുമ്പാ?"
അവൾ വള്ളിപ്പടർപ്പുകൾ മാറ്റി നടന്നുകൊണ്ട് ചോദിച്ചു.
"ഞാനും മല്ലികയും പിന്നെ എന്റെ അമ്മയും കൂടെ പതിനഞ്ചു കൊല്ലം മുന്നേ ഇവിടെ വന്നതാ മേഡം. അഞ്ചു കൊല്ലം മുമ്പ് അമ്മ മരിച്ചുപോയി...
ഇപ്പോൾ ഞാനും മല്ലികയും മാത്രമാണ്
💬 Comments
View all comments