0%

Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 13 [ഗില്ലി ബാല]

Author : Gilli Bala Read All Parts 166185

ടേബിളിൽ വെക്കുന്നതിനിടയിൽ അയാൾ വേദുവിന്റെ നൈറ്റിക്കുള്ളിലെ ശരീരവടിവുകളിലേക്ക് കണ്ണുകൾ പായിക്കുന്നത് കാണാമായിരുന്നു.

ഒരു നിമിഷം ആ നോട്ടം കണ്ട് വേദുവിന് തരിപ്പ് തോന്നിയെങ്കിലും അവൾ മുഖം തിരിച്ചുകളഞ്ഞു.

ഇടുമ്പൻ തിരിഞ്ഞുനടന്നു.

അല്പം കഴിഞ്ഞപ്പോൾ, കുളിയൊക്കെ കഴിഞ്ഞ് ഒരു കറുത്ത മുണ്ട് മാത്രം ഉടുത്ത്, നഗ്നമായ മാറുമായി ദേവൻ നടന്നു വന്നു. അവന്റെ ഈറൻ അണിഞ്ഞ മുടികൾ മുഖത്തേക്ക് വന്ന് പതിച്ചിരുന്നു.ആ കരിങ്കൽ മെയ് കണ്ടതും ഒരു നിമിഷം വേദു തൻ്റെ എല്ലാ ദേഷ്യവും മറന്ന് അവനെത്തന്നെ കണ്ണെടുക്കാതെ നോക്കിനിന്നുപോയി.

അവളുടെ നോട്ടം കണ്ട ദേവൻ പുഞ്ചിരിയോടെ അവളുടെ അടുത്തെത്തി വിരൽ ഞൊടിച്ചു.

"ഹലോ.. മേഡം…എന്താ ഇവിടൊന്നുമല്ലേ..”

പെട്ടെന്ന് ബോധത്തിലേക്ക് വന്ന വേദു, താൻ നോക്കിപ്പോയതിൽ സ്വയം നിരാശ തോന്നി, വീണ്ടും കോപം നടിച്ചു മുഖം തിരിച്ചിരുന്നു.

ദേവൻ അവളുടെ തൊട്ടടുത്തുള്ള കസേരയിലേക്ക് അമർന്നിരുന്നു. എന്നിട്ട് ശാന്തനായി ചോദിച്ചു:

"ഞാൻ തന്ന ഡ്രസ്സ് മല്ലിക തന്നില്ലേടീ?"

വേദു മറുപടിയൊന്നും പറയാതെ കോപത്തോടെ അവനെയൊന്ന് നോക്കി വീണ്ടും മുഖം തിരിച്ചിരുന്നു.

"ഇതെന്താ പെട്ടെന്നൊരു ദേഷ്യമൊക്കെ? ചൂടുണ്ടോ വല്ലാതെ...?"

ചോദ്യത്തോടെ ദേവൻ തൻ്റെ കൈ ഉയർത്തി അവളുടെ നെറ്റിയിൽ തൊടാൻ ആഞ്ഞു. വേദു ദേഷ്യത്തോടെ അവന്റെ കൈ തട്ടിമാറ്റി.

ദേവൻ അത് കണ്ട് ഉറക്കെ ചിരിച്ചു.

"അപ്പോ എന്തോ കാര്യമായിട്ടുണ്ടല്ലോടീ പെണ്ണെ..."

വേദു മിണ്ടിയില്ല. ചുണ്ടുകൾ കടിച്ചമർത്തി അവൾ വേറെങ്ങോട്ടോ നോക്കിയിരുന്നു.

"കുഴപ്പമില്ല... നിന്നെ മെരുക്കാനുള്ള വിദ്യയൊക്കെ എന്റെ കയ്യിലുണ്ട്,"

ദേവൻ അവളോട് പതുക്കെ പറഞ്ഞു.

എന്നിട്ട് ടേബിളിൽ ഇരുന്ന വാറ്റുകുപ്പി തുറന്ന് ഒരു ഗ്ലാസ്സിലേക്ക് പകർത്തി ഒരൊറ്റ വലിക്ക് കുടിച്ചുതീർത്തു.

💬 Comments

View all comments