Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 14 [ഗില്ലി ബാല]
'മോളെ കൊച്ചേ' എന്നൊക്കെ വിളിക്കുന്നത്? വാട്ട് ദ ബുൾഷിറ്റ്!"
അവളുടെ ആ പെട്ടെന്നുള്ള മറുപടി കേട്ട് ഡ്രൈവിംഗ് സീറ്റിലിരുന്ന ഞാൻ ആകെ ചമ്മിപ്പോയി! മുഖത്ത് ആകെ നാണക്കേടും നീറ്റലും പടർന്നു.
എൻ്റെ ചമ്മിയ മുഖം റിയർ വ്യൂ മിററിലൂടെ കണ്ട റംസി, വായ പൊത്തിപ്പിടിച്ച് ചിരി കടിച്ചമർത്തുന്നത് ഞാൻ കണ്ടു. അവൾ എന്നെ നോക്കി കണ്ണ് കാണിച്ച് വീണ്ടും ചിരിച്ചു.
"പിന്നെ... പെണ്ണുങ്ങളെ കണ്ടാൽ 'എടി പോടീ' എന്നൊക്കെ വിളിക്കാൻ പറ്റുമോ ?" ഞാൻ ചെറുതായി ചൊറിഞ്ഞു കൊണ്ട് ചോദിച്ചു.
"വിളിക്കാൻ പറ്റുന്നവർ വിളിച്ചാൽ പറ്റും! ഇയാൾ എടീ എന്നൊക്കെ വിളിച്ചാൽ നിനക്ക് ഓക്കെയാണോ റംസി?" ആ പെണ്ണ് തിരിഞ്ഞുനോക്കി റംസിയോട് എന്നേ കളിയാക്കും മട്ടിൽ ചോദിച്ചു.
റംസി ചിരിയടക്കിക്കൊണ്ട് പറഞ്ഞു: "എന്റെ പൊന്നു ശ്യാമിക്കാ... ഇതെന്റെഫ്രണ്ടാ... പേര് ജാസ്മിൻ! ഇവളുടെ പാർലറിലേക്കാ നമ്മൾ ഇപ്പോൾ പോകുന്നേ..."
"യാ യാ... അവസാനം ഞാൻ തന്നെ വേണ്ടിവന്നു ഒരു എമര്ജന്സി വന്നപ്പോൾ! അല്ലേ റംസീ?" ജാസ്മിൻ വലിയ ഗമയോടെ പറഞ്ഞു.
"ഓഹ്... അതേ അതേ!" റംസി അർത്ഥവെച്ച് ചിരിച്ചുകൊണ്ട് പറഞ്ഞു.
ഞാൻ പതുക്കെ വണ്ടി മുന്നോട്ട് എടുക്കുന്നതിനിടയിൽ, എൻ്റെ താടിയിൽ കൈവെച്ച് ആത്മാഗതം പോലെ പറഞ്ഞു: "മേക്കപ്പ് കഴിഞ്ഞിട്ട് മര്യാദക്കൊരു കോലത്തിൽ കിട്ടിയാൽ മതിയായിരുന്നു..."
ശബ്ദം ചെറുതായി പുറത്തുവന്നത് കേട്ട് ജാസ്മിൻ പെട്ടെന്ന് എന്നെ നോക്കി: "വാട്ട്???"
ഞാൻ വേഗം പ്ലേറ്റ് മാറ്റി:
"ഏയ്... ഒന്നുമില്ല! നീ ഭയങ്കര കഴിവുള്ള ഒരു പെണ്ണാണെന്ന് ഞാൻ റംസിയോട് പറഞ്ഞതാ..."
"ആക്കല്ലേ... ആക്കല്ലേ..." ജാസ്മിൻ ജാഡയോടെ പറഞ്ഞു കൊണ്ട് മുഖം വശത്തേക്ക്
💬 Comments
View all comments