Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 14 [ഗില്ലി ബാല]
ചുമ്മാ പറഞ്ഞതാണ് ബ്രോ. എന്തായാലും വെക്കുവാ… അടുത്ത എപ്പിസോഡ് കിട്ടാൻ വേണ്ടി കാത്തിരിക്കാം."
വിവേക് അത്രയും പറഞ്ഞ് ഫോൺ വെച്ചു.
ആ സമയം കൊണ്ട് ഞാൻ വീടെത്തിയിരുന്നു. ചെല്ലുമ്പോൾ ഉമ്മറത്ത് അച്ഛൻ ഇരുന്ന് ഫോണിൽ കുത്തിക്കൊണ്ടിരിക്കുന്നുണ്ട്. ഞങ്ങൾ തമ്മിൽ സൗഹൃദ സംഭാഷണം കുറവായതുകൊണ്ട് ഞാൻ വലിയ ശ്രദ്ധ കൊടുത്തില്ല.
"നീ വന്നോ…?" എന്നെ കണ്ടപാടേ അച്ഛൻ ചോദിച്ചു.
"ആ അച്ഛാ…"
"നീ ഇത്രയും നേരം എവിടെയായിരുന്നു? നേരത്തിന് വീട്ടിൽ കേറിക്കൂടെ? വെറുതെ ഇങ്ങനെ തെണ്ടിത്തിരിഞ്ഞു നടക്കരുത്. നിന്റെ ഭാര്യക്ക് ഇത് എട്ടാം മാസമാണ്, അപ്പോൾ നീ വീട്ടിൽ വേണം."
അച്ഛൻ എന്നെ ഉപദേശിച്ചു.
"ചെറിയൊരു കാര്യമുണ്ടായിരുന്നു. ഇനി ശ്രദ്ധിച്ചോളാം അച്ഛാ. അല്ല, അച്ഛൻ കഴിച്ചോ?"
"ഞാൻ കഴിച്ചു. നിന്റെ ഭാര്യയും അമ്മയും അവിടെ കാത്തിരിപ്പുണ്ട്, ഭക്ഷണം നീ വന്നിട്ട് കഴിക്കാമെന്ന് പറഞ്ഞിട്ട് ! പോയി ഉണ്ണാൻ നോക്ക്. നിന്റെ ഭാര്യ പട്ടിണി കിടക്കുന്നത് നിന്റെ കാര്യം, എന്തിനാടാ എന്റെ ഭാര്യയെക്കൂടി ഇങ്ങനെ പട്ടിണിക്ക് ഇടുന്നത്? ചെന്ന് കഴിക്കടാ."
അച്ഛൻ ഗൗരവത്തോടെയാണ് പറഞ്ഞതെങ്കിലും ചുണ്ടിൽ ഒളിച്ചുവെച്ച ഒരു ചിരിയുണ്ടായിരുന്നു. അച്ഛൻ അത് പുറത്തുകാണിച്ചില്ലെങ്കിലും ഞാൻ ഇളിച്ചുകാണിച്ച് അകത്തേക്ക് നടന്നു.
പെട്ടെന്ന്,
"ഹാ… എടാ ശ്യാമേ!"
എന്ന അച്ഛന്റെ വിളി എന്നെ തടഞ്ഞു നിർത്തി. ഞാൻ തിരിഞ്ഞു നോക്കി.
"എന്താ അച്ഛാ?"
"ആ പലചരക്ക് കട നടത്തുന്ന കോയ വന്നിരുന്നു. ഈ വരുന്ന ശനിയാഴ്ച അയാളുടെ മോളുടെ നിക്കാഹ് ആണെന്ന് പറഞ്ഞു. തലേന്നും നിക്കാഹിനും പോകാൻ ക്ഷണിച്ചിട്ടുണ്ട്. എനിക്കും അമ്മയ്ക്കും പോകാൻ പറ്റുമെന്ന് തോന്നുന്നില്ല, നിന്റെ ഭാര്യയുടെ കാര്യം പ്രത്യേകിച്ചു
💬 Comments
View all comments