Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 14 [ഗില്ലി ബാല]
ഒരു രാജകുമാരിയെപ്പോലെ അണിഞ്ഞൊരുങ്ങി അവരുടെ കൂടെ ചിരിച്ചും കളിച്ചും ആ നിമിഷങ്ങൾ ആസ്വദിച്ചു.
അവിടെ നിന്ന് ആകെ ബോറടിച്ചപ്പോൾ ഞാൻ പതിയെ പുറത്തേക്ക് ഇറങ്ങി കാറിന്റെ അടുത്തേക്ക് നടന്നു. കാർ വാഷ് ഷോപ്പിൽ കൊടുത്തു സർവീസ് കഴിഞ്ഞ കാർ കഴുകി തിളങ്ങി നിൽക്കുന്നുണ്ടായിരുന്നു. ഇനി ഇത് വെറുതെ കൊണ്ടുപോയാൽ ശരിയാവില്ലല്ലോ എന്ന് കരുതി, ഞാൻ വണ്ടി നേരെ തൊട്ടടുത്തുള്ള ഒരു ഡെക്കറേഷൻ ഷോപ്പിലേക്ക് എടുത്തു. അവിടെവെച്ച് ഒരു കല്യാണ വണ്ടിക്ക് അനുയോജ്യമായ രീതിയിൽ റോസാപ്പൂക്കളും നേർത്ത റിബണുകളും കൊണ്ട് കാർ മനോഹരമായി അലങ്കരിപ്പിച്ചു.
എല്ലാ പണികളും കഴിഞ്ഞ് സമയ നോക്കിയപ്പോൾ സമയം രാവിലെ പതിനൊന്ന് മണിയോടടുത്തിരുന്നു. ഞാൻ കാർ നേരെ തിരിച്ച് വീണ്ടും പാർലറിന്റെ താഴെ എത്തിച്ച് നിർത്തി, ഫോണെടുത്ത് റംസിയെ വിളിച്ചു.
"ഞാൻ താഴെയുണ്ട്, കഴിഞ്ഞെങ്കിൽ ഇറങ്ങിക്കോ ..." ഞാൻ പറഞ്ഞു.
ഏതാനും മിനിറ്റുകൾക്കകം പാർലറിന്റെ പടികൾ ഇറങ്ങി അവർ താഴേക്ക് വന്നു. പൂർണ്ണ അലങ്കാരത്തോടെ, നവവധുവിന്റെ സകല ശ്രീത്വത്തോടും കൂടി ഇറങ്ങിവരുന്ന റംസിയെ കണ്ടപ്പോൾ എന്റെ കണ്ണുകൾ വീണ്ടും ഉടക്കിപ്പോയി. അവളുടെ കൂടെ ജാസ്മിനും ഉണ്ടായിരുന്നു.
"നിന്റെ ഫ്രണ്ട്സ് ഒക്കെ എവിടെടി?" ഞാൻ ചുറ്റും നോക്കിക്കൊണ്ട് ചോദിച്ചു.
"അവരൊക്കെ ഓഡിറ്റോറിയത്തിലേക്ക് പോയി ശ്യാമേട്ടാ,"
ജാസ്മിൻ കാറിന്റെ ഫ്രണ്ട് ഡോർ തുറന്ന് മുൻസീറ്റിലേക്ക് കയറിയിരുന്നു കൊണ്ട് പറഞ്ഞു
.
റംസി എന്റെ കണ്ണുകളിലേക്ക് വശ്യമായി ഒന്ന നോക്കി കാറിന്റെ പുറകിലെ സീറ്റിലേക്ക് കയറിയിരുന്നു. ഞാനും ഡ്രൈവിംഗ് സീറ്റിലേക്ക് കയറി വണ്ടി മുന്നോട്ട് എടുത്തു.
ഇവിടെ നിന്നും ഓഡിറ്റോറിയത്തിലേക്ക് എത്താൻ ഏകദേശം അരമണിക്കൂർ സമയം വേണം. വണ്ടി
💬 Comments
View all comments