0%

Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 16 [ഗില്ലി ബാല]

Author : Gilli Bala Read All Parts 149K

സംതൃപ്തിയും പൗരുഷത്തിന്റെ അഹങ്കാരവും നിറഞ്ഞു. അവൻ പതുക്കെ മുന്നോട്ട് ആഞ്ഞ് അവളുടെ വിറയ്ക്കുന്ന ചുമലിൽ പിടിച്ചുലച്ചു:

"... വേദൂ... ഹലോ…എഴുന്നേക്ക്..."

ഉറക്കപ്പിച്ചിൽ ദേവന്റെ കൈകൾ ദേഹത്തു തട്ടിയതും, ഭയത്തോടും തളർച്ചയോടും അവൾ വിറച്ചുപോയി. കണ്ണുകൾ തുറക്കാതെ തന്നെ അവൾ അവനിൽ നിന്നും തിരിഞ്ഞു കിടക്കാൻ ശ്രമിച്ചുകൊണ്ട് മന്ത്രിച്ചു:

"ദേ... വ്... വേട്ടാ…. വേണ്ടാ… ഇ.. ഇനി വേണ്ടാ… എ.. എനിക്ക് വയ്യ…"

ക്ഷീണവും തളർച്ചയും കലർന്ന ആ വിറയ്ക്കുന്ന ഭാഷ കേട്ട് ദേവന്റെ ചുണ്ടിൽ ഒരു ചെറിയ പുഞ്ചിരി വിരിഞ്ഞു. അവൻ അവളുടെ കവിളിൽ പതുക്കെ തട്ടി.

"എടി അതിനല്ല... വാ, എഴുന്നേൽക്ക്. നമുക്ക് താഴെ ഫാം ഹൗസിലേക്ക് പോവണ്ടേ?"

അത് കേട്ടതും അവൾ ആയാസപ്പെട്ട് കൺപോളകൾ തുറന്നു. തന്റെ മുന്നിൽ ശാന്തനായി, മധുരമായ ചിരിയോടെ നിൽക്കുന്ന ദേവനെ കണ്ടതും അവൾ ഒന്നു നെടുവീർപ്പിട്ടു. എന്നിട്ട് ക്ഷീണിച്ച ശബ്ദത്തിൽ പറഞ്ഞു:

"ചത്തോ എന്നറിയാൻ വന്നതായിരിക്കും... ചത്തിട്ടില്ലെടോ..."

അവൾ പറഞ്ഞത് കേട്ടതും ദേവൻ പൊട്ടിച്ചിരിച്ചു.

" കൊല്ലാനുള്ളതൊന്നും ഞാൻ ഇന്നലെ ചെയ്തില്ലല്ലോടീ..."

"ഏഹ്... ചെയ്തില്ലെന്നോ?"

വേദു അവനെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി.

"എന്നെ എത്ര തവണ എടുത്തു മറിച്ചിട്ട് കളിച്ചടോ താൻ ഇന്നലെ? ഒരു മനുഷ്യനായാൽ കാമമൊക്കെ വേണം... പക്ഷേ അതിങ്ങനെ കൊടൂരമായി ഉണ്ടാകരുത്!"

വേദു തളർച്ചയോടെ തമാശ മട്ടിൽ പറയുന്നത് കേട്ട് ദേവൻ അവളുടെ കയ്യിൽ പിടിച്ച് എഴുന്നേൽപ്പിച്ചു

"അവിടെ കിടന്ന് പിച്ചും പേയും പറയാതെ എഴുന്നേൽക്ക് പെണ്ണേ..."

അവൻ അവളെ കോരിയെടുത്ത് താഴെ നിർത്തി. എന്നാൽ, തറയിൽ കാലുകുത്തിയ പാടെ കാലുകൾക്ക് ശേഷിയില്ലാതെ വേദു

💬 Comments

View all comments