0%

Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 16 [ഗില്ലി ബാല]

Author : Gilli Bala Read All Parts 149K

കുഴഞ്ഞു വീഴാൻ പോയി. ദേവൻ വേഗത്തിൽ മുന്നോട്ട് ആഞ്ഞ് അവളെ താങ്ങിപ്പിടിച്ച് ചുമരിലേക്ക് ചേർത്തു നിർത്തി.

അതിനുശേഷം തലേന്ന് അവൾ അണിഞ്ഞിരുന്ന ആ റോസ് നിറത്തിലുള്ള, ഇറക്കം കുറഞ്ഞ നൈറ്റിയെടുത്ത് അവളുടെ തലയിലൂടെ ഇട്ടുകൊടുത്തു.

"എഴുന്നേറ്റ് നിൽക്കാനുള്ള ആവത് പോലും ഇല്ലല്ലോടി പെണ്ണേ നിനക്ക്..."

തുണിയിടുവിക്കുന്നതിനിടയിൽ അവൻ കളിയാക്കി.

"അത് ഞാനാണോ ഇല്ലാതെയാക്കിയത്?"

ഒരു കൊച്ചു കുട്ടിയെപ്പോലെ മുഖം വീർപ്പിച്ച്, പരിഭവത്തോടെ അവൾ ചോദിച്ചു. ദേവൻ അതിന് മറുപടി പറയാതെ ഒരു കള്ളച്ചിരി ചിരിച്ചു.

പിന്നീട് വളരെ ബുദ്ധിമുട്ടി അവർ ആ ഏറുമാടത്തിന്റെ പടികൾ ഒരോന്നായി താഴേക്ക് ഇറങ്ങി. വീഴാൻ പോയ വേദുവിനെ ദേവൻ തന്റെ ഇടുപ്പിലൂടെ കൈയിട്ട് താങ്ങിപ്പിടിച്ചു നടന്നു. ഓരോ കാൽവെപ്പിലും അവളുടെ ശരീരം വിറയ്ക്കുന്നുണ്ടായിരുന്നു.

"എന്റെ ദൈവമേ... ദേഹം മൊത്തം ഒരു പത്തു പേര് ചേർന്ന് അടിച്ചതുപോലെ വേദനിക്കുന്നു..."

വഴിയിലൂടെ നടക്കുമ്പോൾ അവൾ പിറുപിറുത്തു.

അത് കേട്ടതും ദേവൻ തലയുയർത്തി പൗരുഷത്തോടെ പറഞ്ഞു:

"പത്തു ആളല്ലടി... ഞാൻ ഒരാളല്ലേ ഉണ്ടായുള്ളൂ!...

നിന്നെ കുറ്റം പറയാൻ പറ്റില്ല…ഈ ദേവരാജവർമ്മ തുനിഞ്ഞിറങ്ങിയാൽ പത്തു ആണുങ്ങളുടെ കയ്യൂക്ക് കാണിക്കാൻ പറ്റും!ദേ ഇതുപോലെ…"

വീരവാദം പറയുന്ന അവനെ നോക്കി വേദു അവന്റെ കയ്യിൽ പതുക്കെ പിച്ചിക്കൊണ്ട് പറഞ്ഞു:

"ഞാൻ നിങ്ങളെ പ്രശംസിച്ചതല്ല കാലാ... എന്റെ അവസ്ഥ പറഞ്ഞതാ! കൊല്ലാനാക്കിയിട്ട് വലിയ ഡയലോഗ് അടിക്കുന്നോ? എന്നെ ഇനി എന്തിനു കൊള്ളാം?"

അവൾ മുഖം ചുളിച്ചു പറയുന്നത് കണ്ടപ്പോൾ ദേവന് തടുക്കാനായില്ല. അവൻ ഒട്ടും പ്രതീക്ഷിക്കാത്ത നിമിഷത്തിൽ അവളെ രണ്ടു കൈകളിലുമായി കോരിയെടുത്തു.

"ഇതൊന്നും ഒന്നുമല്ലടി... ഇതിനേക്കാൾ പഞ്ചറു പരുവത്തിൽ ഞാനെത്രയേ

💬 Comments

View all comments