Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 16 [ഗില്ലി ബാല]
കൈമാറാൻ തുനിഞ്ഞു.
അപ്രതീക്ഷിതമായ ആ നീക്കം കണ്ട് വേദു ഞെട്ടിപ്പോയി. ഇടുമ്പന്റെ മുന്നിലേക്ക് പോകാൻ അവൾ ആഗ്രഹിച്ചിരുന്നില്ലെങ്കിലും, എതിർത്തു സംസാരിക്കാനുള്ള ശക്തി ആ നിമിഷം അവൾക്കുണ്ടായിരുന്നില്ല.
ഇടുമ്പൻ അവളെ ദേവന്റെ കയ്യിൽ നിന്നും തന്റെ കൈകളിലേക്ക് കോരിയെടുത്തു…അയാൾ അങ്ങനെയൊരു കര്യം ചെയ്യുമെന്ന് അവനും പ്രധീക്ഷിച്ചതല്ല…ദേവന്റെ ആ മുന്നേറ്റത്തിൽ അവനുമൊന്ന് പതറി…പക്ഷെ അതിലേറെ സന്തോഷമാണ് അവനു തോന്നിയത്…

പഞ്ഞിക്കെട്ട് പോലുള്ള അവളുടെ ശരീരം അവന്റെ കയ്യിൽ അകപ്പെട്ടപ്പോൾ അല്പം പോലും ഭാരം തോന്നിയില്ല അവനു..
തന്റെ യജമാനന്റെ വാക്ക് അനുസരിക്കുന്ന ഒരു വേലക്കാരനെ പോലെ അവൻ അവളെ എടുത്ത് അകത്തേക്ക് നടന്നു…
എതിർപ്പ് പ്രകടിപ്പിച്ചു അയാളുടെ കയ്യിൽ നിന്നും താഴേക്ക് ചാടി ഇറങ്ങി സ്വയം നടന്ന് പോകണമെന്ന് ഉണ്ടായേങ്കിലും അതിനുള്ള ആവതൊന്നും അവൾക്ക് ഇല്ലായിരുന്നു…
ഇടുമ്പൻ അവളെ എടുത്ത് ബംഗ്ലാവിന്റെ അകത്തേക്ക് പ്രവേശിക്കുന്ന അതെ സമയമാണ് മല്ലിക പുറത്തേക്ക് വന്നത്.. അവൾ അവന്റെ കയ്യിൽ കിടക്കുന്ന വേധുവിനെ ഒന്ന് നോക്കി…
ശേഷം ദേവന്റെ അടുത്തേക്ക് പതിയെ നടന്നു…
. "സാറേ... ചായ എടുക്കട്ടെ?"
"ആഹ്... നല്ല കടുപ്പത്തിൽ എടുത്തോ,"
ദേവൻ ഒരു കസേരയിലേക്ക് അമർന്നിരുന്നുകൊണ്ട് പറഞ്ഞു.
മല്ലിക ദേവനെ ഒന്നു നോക്കി ചിരിച്ചു:
"ആ കൊച്ചിനെ കൊല്ലാക്കൊല ചെയ്തല്ലേ സാറേ...?"
"അത്രക്കൊന്നും ചെയ്തില്ലടി…എന്തോ ചെറുതായിട്ട്…..."
ദേവൻ പറഞ്ഞു.
"ഹ്മ്മ്... സാറ് രണ്ടെണ്ണം അടിച്ചാൽ എന്താവും അവസ്ഥ എന്ന് എനിക്കറിഞ്ഞൂടെ?"
മല്ലിക പറഞ്ഞു .
"നിന്ന് കിണുങ്ങാതെ ചെന്ന് ചായ എടുക്കടി. പിന്നെ, അവളെ ഒന്ന് എണ്ണ തേച്ച് ഉഴിയാനുള്ള സെറ്റപ്പ് റെഡി ആക്കണം. ഇന്ന് രാത്രി തിരിച്ചു പോകാനുള്ളതാ...
💬 Comments
View all comments