0%

Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 16 [ഗില്ലി ബാല]

Author : Gilli Bala Read All Parts 164K

കേട്ട് മല്ലിക തിരിഞ്ഞു നോക്കി.

"മേഡം എഴുന്നേറ്റോ?"

മല്ലിക സ്നേഹത്തോടെ ചോദിച്ചു.

"ഉറങ്ങിപ്പോയി മല്ലികേ... സമയം കുറെ ആയോ?"

വേദു തളർച്ചയോടെ കൈകൾ ഉയർത്തി മുടി ഒതുക്കിക്കൊണ്ട് ചോദിച്ചു.

"ഏയ് ഇല്ല…പിന്നെ ഉഴിച്ചിലിനുള്ള എണ്ണയൊക്കെ ഞാൻ റെഡിയാക്കി വെച്ചിട്ടുണ്ട്. മേഡത്തെ ഉണർത്താൻ നിൽക്കുവായിരുന്നു ഞാൻ…. ഭാഗ്യത്തിന് മേടം തന്നെ എഴുന്നേറ്റു…."

"ഏയ്... ഉഴിച്ചിലൊന്നും വേണമെന്നില്ലന്നേ…... ഞാൻ ഇപ്പൊ ഒക്കെയാണ്."

വേദു തണുത്ത ഈണത്തിൽ പറഞ്ഞു.

"ഒക്കെയാണെങ്കിലും ഒന്ന് ഉഴിയുന്നത് നല്ലതാ…. നല്ല ആശ്വാസവും ഉണർവ്വും ഒക്കെ കിട്ടും."

"എന്തെങ്കിലും ആവട്ടെ... എനിക്ക് ആദ്യം ഒന്ന് കുളിക്കണം…,"

വേദു ഒരു നെടുവീർപ്പോടെ പറഞ്ഞു.

"ഉഴിച്ചിൽ കഴിഞ്ഞാൽ എന്തായാലും കുളിക്കേണ്ടി വരും. മേഡത്തിന് വേണമെങ്കിൽ ഇപ്പോൾ ദേഹം ഒന്ന് നനച്ചു വരാം പിന്നീട് വിശദമായി കുളിക്കാം…,"

മല്ലിക ഉപദേശിച്ചു.

"ദേഹം നനക്കണം എന്നുണ്ട്…ആകെ ,"

എന്നും പറഞ്ഞ് വേദു കട്ടിലിൽ നിന്നും എഴുന്നേൽക്കാൻ ശ്രമിച്ചു. പക്ഷേ, രണ്ട് കാലുകൾക്കും യാതൊരു ശേഷിയുമില്ലാതെ അവൾ കുഴഞ്ഞുപോകാൻ തുനിഞ്ഞു.

മല്ലിക വേഗത്തിൽ മുന്നോട്ട് ആഞ്ഞ് അവളെ താങ്ങിപ്പിടിച്ചു.

"കൊള്ളാലോ മേഡം! കുഴപ്പമൊന്നുമില്ല എന്ന് പറഞ്ഞിട്ട് ഇതാണല്ലോ അവസ്ഥ? ഞാൻ സഹായിക്കാം, വാ..."

മല്ലിക അവളെ താങ്ങിപ്പിടിച്ച് ബാത്ത്റൂമിലേക്ക് കൊണ്ടുപോയി. അവിടെയെത്തിയതും വേദുവിന്റെ ശരീരത്തിലുണ്ടായിരുന്ന ആ റോസ് നിറത്തിലുള്ള ഇറക്കം കുറഞ്ഞ നൈറ്റി അഴിച്ചു മാറ്റാൻ മല്ലിക കൈകൾ നീട്ടി.

"അയ്യോ... വേണ്ട, ഞാൻ ചെയ്തോളാന്നേ....."

വേദു നാണത്തോടെ അവളുടെ കൈകൾ തടഞ്ഞു.

"മേഡം വെറുതെ നാണിക്കണ്ട. ഞാനിതൊക്കെ ഒരുപാട് കണ്ടതാ,"

മല്ലിക വിനയത്തോടെ എന്നാൽ സ്വാഭാവികമായി പറഞ്ഞു.

വേദു കൂടുതൽ എതിർക്കാൻ പോയില്ല.

💬 Comments

View all comments