0%

Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 17 [ഗില്ലി ബാല]

Author : Gilli Bala Read All Parts 155.8K

വന്നത്..."

ഇടുമ്പൻ ഒരു വശത്തേക്ക് മാറിനിന്ന് കുസൃതിയോടെ പറഞ്ഞു.

"ഓഹ് ശരി...ഞാൻ വിശ്വസിച്ചു…. നീ ഇതൊക്കെ വേഗം എടുക്ക് ഇടുമ്പാ, നമുക്ക് തിരിച്ച് മുകളിലേക്ക് പോകാം,"

അവൾ അല്പം അക്ഷമയോടെ പറഞ്ഞു.

"എനിക്കെത്തില്ല മേഡം... കണ്ടില്ലേ ഇതിന്റെ ഉയരം….”

“ ഇങ്ങനെ പോക്കത്ത് വെക്കുമ്പോ അറിയില്ലേ എടുക്കന്ള്ളതാണെന്ന്…ഏണി ഇല്ലേ..?”

വേദു ചോദിച്ചു…

“അത് മുന്നേ ഒടിഞ്ഞതാ…. പിന്നെ ഒരാളെ എടുത്ത് പൊക്കിയാൽ എടുക്കാനുള്ള ഉയരമല്ലേ ഉള്ളു തട്ടിനു… അതുകൊണ്ട് പുതിയ എണീയൊന്നും പണിഞ്ഞിട്ടില്ല…. ഞാൻ മേഡത്തെ ഒന്ന് എടുത്ത് പൊക്കിക്കോളാം, അപ്പൊ സുഖമായി എടുക്കാൻ കിട്ടും,"

ഇടുമ്പൻ മുന്നോട്ട് വന്നുകൊണ്ട് പറഞ്ഞു.

"അത് വേണ്ട... അതൊന്നും ശരിയാവില്ല,"

വേദു പെട്ടെന്ന് പുറകോട്ട് മാറി.

"എന്ത് പറ്റി മേഡം? എന്തെങ്കിലും പ്രശ്നം ഉണ്ടോ?"

ഇടുമ്പൻ ഒന്നുകൂടി അടുത്ത് വന്നു ചോദിച്ചു.

അവൾ അവനെ ഒരു കള്ളദേഷ്യത്തോടെ നോക്കിക്കൊണ്ട് പറഞ്ഞു:

"ആഹ് ഉണ്ട്... നീയാ പ്രശ്നം!"

ഇടുമ്പൻ ഒന്നും അറിയാത്തപോലെ അഭിനയിച്ചു

"ഞാനോ? ഞാൻ എന്ത് ചെയ്തു മേഡം?"

"അതിനി ഞാൻ പറഞ്ഞിട്ട് വേണോ നീ അറിയാൻ?"

അവൾ ദേഷ്യം അഭിനയിച്ചു ചോദിച്ചു.

അവൻ അതിനൊരു കള്ളച്ചിരി ചിരിച്ചുകൊണ്ട് തല ചൊറിഞ്ഞു ചോദിച്ചു:

"ഉഴിച്ചിലിന്റെ സമയത്ത് ഉണ്ടായ  കാര്യത്തെ പറ്റിയാണോ?"

"ഉഴിച്ചിൽ മാത്രമാണോ...?"

അവൾ കണ്ണുരുട്ടി ചോദിച്ചു.

"സോറി മേഡം... കൺട്രോൾ കിട്ടാതെ ആയപ്പോൾ പറ്റി പോയതല്ലേ..."

അവൻ കള്ളച്ചിരിയോടെ പറഞ്ഞു.

"അപ്പൊ ഇപ്പോഴും കൺട്രോൾ കിട്ടുമെന്ന് എന്താ ഉറപ്പ്?"

അവൾ സംശയത്തോടെ ചോദിച്ചു.

"അതിന് ഉറപ്പൊന്നും ഇല്ലാ... പക്ഷെ കൺട്രോൾ ചെയ്യാൻ നോക്കാം. മേഡവും ഒന്ന് കൺട്രോൾ ചെയ്താൽ

💬 Comments

View all comments