Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 17 [ഗില്ലി ബാല]
അവളുടെ ഹൃദയമിടിപ്പ് നൂറിരട്ടിയാക്കി.
രണ്ടുപേരും കിതച്ചുകൊണ്ട് പരസ്പരം നോക്കി നിന്നു. അധരങ്ങളിൽ പടർന്നുകിടന്ന ഉമിനീരും ചുവന്ന ചുണ്ടുകളും ആ ഭയത്തിലും വിയർപ്പിലും കൂടുതൽ പ്രകടമായി.
അപ്പോഴേക്കും മുകളിലെ പടിക്കെട്ടുകളിൽ നിന്നും മല്ലികയുടെ ശബ്ദം താഴേക്ക് കേട്ടു.
"ഏട്ടാ... കഴിഞ്ഞില്ലേ അവിടെ?"
അത് കേട്ടതും വേദുവിന്റെ നെഞ്ചിലുണ്ടായിരുന്ന ഭാരം ഒന്നു കുറഞ്ഞു. ആശ്വാസത്തിന്റെ ഒരു വലിയ ശ്വാസം അവളിൽ നിന്നും പുറത്തേക്ക് വന്നു. ദേവന് പകരം മല്ലികയാണ് മുകളിൽ നിൽക്കുന്നത് എന്നറിഞ്ഞത് ആ നിമിഷം അവളുടെ ജീവൻ തിരികെ കിട്ടിയതുപോലെ തോന്നി.
ഇടുമ്പൻ ഒട്ടും പതറാതെ മുകളിലേക്ക് നോക്കി വിളിച്ചുപറഞ്ഞു:
"ഇല്ലെടി... കഴിയുന്നതേ ഉള്ളൂ!"
മല്ലികയുടെ ശബ്ദം വീണ്ടും താഴേക്ക് വന്നു:
"ഇതെന്താ ഇത്ര സമയം? ഞാൻ അങ്ങോട്ട് വരണോ ?"
അത് കേട്ടതും ഇടുമ്പൻ മുഖത്ത് ഒരു കള്ളച്ചിരിയോടെ മുകളിലേക്ക് നോക്കി ഉറക്കെ വിളിച്ചു പറഞ്ഞു:
"അതിന് നീ വന്നിട്ട് നിനക്ക് തരാൻ ഇവിടെ ഒന്നുമില്ല! തൽക്കാലം നീ അങ്ങോട്ട് പോയെ."
മല്ലികയുടെ ഭാഗത്തുനിന്നും ഒരു കുശുമ്പിന്റെ ചിരി കേട്ടു
"ഓഹ്... പുതിയ ആളുകളെ കിട്ടുമ്പോൾ പിന്നെ നമ്മളെ വേണ്ടാതാവുമല്ലോ!"
ഇടുമ്പൻ ഗൗരവഭാവത്തിൽ പറഞ്ഞു
"കിടന്ന് ചിണുങ്ങാതെ അവിടെ പോയി നിൽക്ക്! സാറ് എങ്ങാനും വന്നാൽ ഞങ്ങളെ ഉടനെ അറിയിച്ചാൽ മതി."
"ഓഹ്... അങ്ങനെ ആവട്ടെ!"
ഒരു ആക്കിയ സ്വരത്തിൽ മല്ലിക പറഞ്ഞത് കേട്ടു.
തുടർന്ന് മുകളിലെ ആ വലിയ മരമൂടി 'ഠേ' എന്ന് ശബ്ദത്തോടെ അടയുന്നതും, മല്ലികയുടെ കാലടി ശബ്ദം അകന്നുപോകുന്നതും അവർ വ്യക്തമായി കേട്ടു.
വാതിൽ അടഞ്ഞ ശബ്ദം നിലവറയുടെ ചുവരുകളിൽ അവസാനിച്ച നിമിഷം,
💬 Comments
View all comments