0%

Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 2 [ഗില്ലി ബാല]

Author : Gilli Bala Read All Parts 161256

ബ്രാഞ്ചിൽ കാര്യങ്ങൾ കൈവിട്ടാണ് കിടക്കുന്നത്... അവിടെയുള്ള കാര്യങ്ങളെല്ലാം വിശ്വസ്തതയോടെ മാനേജ് ചെയ്യാൻ പറ്റിയ ഒരു ഹ്യൂമൻ റിസോഴ്സ് എനിക്ക് വേണം. എനിക്ക് ഏറ്റവും വിശ്വാസമുള്ളത് നിന്നെയാണ്. നിനക്ക് താല്പര്യമുണ്ടെങ്കിൽ അവിടുത്തെ ചാർജ് ഏറ്റെടുക്കാം."

ഞാൻ ഒന്നുയർന്നു കേട്ടു.

"മലേഷ്യയിലോ സാർ?"

"അതെ... ഇപ്പോൾ ഇവിടെ തരുന്ന സാലറിയുടെ നാലിരട്ടിയാണ് ഞാൻ അവിടെ നിനക്ക് ഓഫർ ചെയ്യുന്നത്. ആഡംബര വില്ലയും കാറും എല്ലാം കമ്പനി നോക്കിക്കോളും. നിനക്കും നിന്റെ ഭാര്യയ്ക്കും പുതിയൊരു മികച്ച ലൈഫ് ആയിരിക്കും അത്,"

വർമ്മ പറഞ്ഞു.

നാലിരട്ടി ശമ്പളം! എനിക്ക് ശരിക്കും ഒരു ബമ്പർ ലോട്ടറി അടിച്ച അവസ്ഥയായിരുന്നു അത്. കോർപ്പറേറ്റ് ലോകത്ത് ആരും കൊതിക്കുന്ന വലിയൊരു ഓഫർ. എങ്കിലും പെട്ടെന്ന് ഒരു മറുപടി പറയാൻ എനിക്ക് കഴിഞ്ഞില്ല, കാരണം കല്യാണം കഴിഞ്ഞതേയുള്ളൂ, ഒപ്പം ബാംഗ്ലൂരിലെ ചില സാഹചര്യങ്ങളും മനസ്സിലുണ്ടായിരുന്നു.

"വലിയൊരു ഓഫർ ആണ് സാർ... എനിക്ക് ഒന്നു ആലോചിച്ചിട്ട് പറയാൻ സമയം വേണം,"

ഞാൻ വിനയത്തോടെ പറഞ്ഞു.

"ഇറ്റ്സ് ഓക്കേ ശ്യാം... നിനക്ക് ആലോചിക്കാൻ മൂന്ന് മാസം സമയമുണ്ട്. അതിനുള്ളിൽ ഒരു തീരുമാനം പറഞ്ഞാൽ മതി. നീ കൂടെയുണ്ടാകണം എന്നാണ് എന്റെ ആഗ്രഹം,"

വർമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു.

അതോടെ ആ ബിസിനസ്സ് സംഭാഷണം അവസാനിപ്പിച്ച് ഞങ്ങൾ രണ്ടുപേരും മുറി വിട്ട് പുറത്തേക്ക് വന്നു.

ഞങ്ങൾ ഡൈനിങ് ഹാളിലേക്ക് എത്തിയപ്പോൾ അവിടെ വർമ്മയുടെ ഭാര്യയും സെർവന്റും ചേർന്ന് വലിയൊരു മേശ നിറയെ വിഭവസമൃദ്ധമായ ഭക്ഷണം ഒരുക്കിവെച്ചിട്ടുണ്ടായിരുന്നു. എന്നാൽ അവിടെ ലിവിങ് റൂമിലോ ഡൈനിങ് ഏരിയയിലോ വേദുവിനെ കാണാനില്ലായിരുന്നു.

ഞാൻ ചുറ്റും നോക്കുന്നത് കണ്ട് സുധേവ്

💬 Comments

View all comments