0%

Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 3 [ഗില്ലി ബാല]

Author : Gilli Bala Read All Parts 133784

അവൾ വേഗത്തിൽ കൈ വിടുവിച്ച് അടുക്കളയിലേക്ക് ഒാടിപ്പോയി.

വൈകുന്നേരമായപ്പോൾ ചായയൊക്കെ കുടിച്ച് അവർ ബാൽക്കണിയിലേക്ക് ഇറങ്ങി. അവിടെയുണ്ടായിരുന്ന ചാരു കസാരയിൽ ശ്യാം ഇരുന്നപ്പോൾ, വേദു വന്ന് അവന്റെ മടിയിലേക്ക് ചാരിയിരുന്നു. ആ തണുത്ത കാറ്റേറ്റ് ഇരിക്കുമ്പോഴും ശ്യാമിന്റെ മനസ്സിൽ ആ പഴയ ചിന്തകൾ തന്നെയായിരുന്നു. അവൻ പതുക്കെ അവളുടെ കാതോരം വീണ്ടും ആ ഡൈനിങ് ടേബിളിലെ കാര്യങ്ങൾ ചോദിക്കാൻ തുനിഞ്ഞു.

പക്ഷേ, അവൻ പറഞ്ഞു തുടങ്ങും മുൻപ് തന്നെ വേദു തന്റെ ഉണ്ടക്കണ്ണുകൾ ഉരുട്ടി അവനെ നോക്കി തടഞ്ഞു. അതോടെ അവൻ ചിരിച്ചുകൊണ്ട് അത് അവിടെ നിർത്തി.

നേരം പതുക്കെ ഇരുട്ടി ഇരുളിലേക്ക് വഴിമാറി, രാത്രിയായി.

"രാത്രിക്ക് എന്താ ഫുഡ്‌ ഉണ്ടാക്കേണ്ടത് ഏട്ടാ?"

വേദു അവന്റെ മടിയിൽ നിന്ന് എഴുന്നേൽക്കാൻ ഭാവിക്കാതെ ചോദിച്ചു.

"ഇന്ന് ഫുഡ്‌ ഒന്നും ഉണ്ടാക്കണ്ട, നമുക്ക് പുറത്തുന്ന് കഴിക്കാം," ശ്യാം പറഞ്ഞു.

വേദുവിന് അത് അത്ഭുതമായി തോന്നി

, "ഞാൻ ഇവിടെയുള്ളപ്പോൾ എന്തിനാ വെറുതെ പുറത്തുനിന്ന് മേടിക്കുന്നത്? “

"അത് നിനക്ക് വഴിയേ മനസ്സിലായിക്കോളും. എന്തായാലും ദേവൻ സാറ് തന്ന ആ കുപ്പി ഇന്ന് പൊട്ടിക്കണ്ടേ?"

ശ്യാം ഒരു പ്രത്യേക ഭാവത്തിൽ ചോദിച്ചു.

അവൾ ഞെട്ടലോടെ അവനെ നോക്കി,

"ഏട്ടൻ കുടിക്കാൻ പോവാണോ?"

"ഞാൻ അല്ല ... നമ്മൾ!"

ശ്യാം അവളുടെ മൂക്കിൽ പിച്ചിക്കൊണ്ട് പറഞ്ഞു.

"അയ്യോ, എനിക്കൊന്നും വേണ്ട. ഞാനില്ല അതിന്," വേദു കൈകൾ മലർത്തിക്കൊണ്ട് പറഞ്ഞു.

"അതെന്താ അങ്ങനെ? പിന്നെ എനിക്ക് ആരാ ഇവിടെ കമ്പനി തരാൻ ഉള്ളത്?" ശ്യാം വിടാൻ ഭാവമില്ലായിരുന്നു.

"ഞാനെങ്ങനെയാ ഏട്ടാ കുടിക്കുക? അതൊക്കെ തെറ്റല്ലേ...

💬 Comments

View all comments