Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 3 [ഗില്ലി ബാല]
എനിക്ക് അതിന്റെ കയ്പും രുചിയും ഒന്നും പറ്റില്ല,"
അവൾ മുഖം ചുളിച്ചുകൊണ്ട് പറഞ്ഞു.
"ഇത് നീ കണ്ടിട്ടുള്ള ലോക്കൽ സാധനം ഒന്നുമല്ല. ഇവിടെ സാധാരണ കിട്ടുന്നതിന്റെ അഞ്ചിൽ ഒന്ന് കയ്പ്പേ ഇതിനുള്ളൂ. ആ കയ്പ്പ് മാറ്റാനുള്ള ട്രിക്ക് ഞാൻ ചെയ്തു തരാം. എന്തായാലും ഒരെണ്ണമെങ്കിലും നീ എന്റെ കൂടെ അടിച്ചേ പറ്റൂ. അത് കഴിഞ്ഞ് നിനക്ക് വേണ്ടെങ്കിൽ വിട്ടേക്ക്, ഞാൻ നിർബന്ധിക്കില്ല. പോരേ?"
ശ്യാം കെഞ്ചുന്നതുപോലെ പറഞ്ഞു.
വേദു അവനെ ചുണ്ട് കോട്ടി ഒന്നു നോക്കി. മനസ്സില്ലാ മനസ്സോടെ അവൾ സമ്മതിച്ചെന്ന് അവളുടെ ഭാവത്തിൽ നിന്ന് അവന് മനസ്സിലായി
.
"എന്നാൽ നീ പോയി ആ പൊതി എടുത്ത് ഇങ്ങോട്ട് കൊണ്ടുവാ... ഞാൻ ബാക്കി സെറ്റപ്പ് ഇവിടെ റെഡിയാക്കാം,"
ശ്യാം എഴുന്നേറ്റുകൊണ്ട് പറഞ്ഞു.
അതോടെ അവർ രണ്ടുപേരും രണ്ട് വഴിക്കായി തിരിഞ്ഞു. വേദു ആ ആൽക്കഹോൾ ബോക്സ് എടുക്കാനായി റൂമിലേക്കും, ശ്യാം അടുക്കളയിലേക്ക് ഗ്ലാസുകളും ഐസ് ക്യൂബുകളും എടുക്കാനുമായി നടന്നു.
അടുക്കളയിലേക്ക് നടന്ന ശ്യാം വേദുവിന് കുടിക്കാൻ പാകത്തിന് കുറച്ച് ഫ്രൂട്ട് ജ്യൂസ് അടിച്ച് ഗ്ലാസുകളിലേക്ക് പകർന്നു വെച്ചു. ആ സമയം കൊണ്ട് വേദു ആ ആൽക്കഹോൾ ബോക്സുമായി ബാൽക്കണിയിലേക്ക് നടന്നു വന്നു. കവറിൽ നിന്ന് ആ വിലകൂടിയ കുപ്പി പുറത്തെടുത്ത് അവൾ മുന്നിലെ ടേബിളിലേക്ക് വെച്ചു.
"വേദു, നിനക്ക് കഴിക്കാൻ മന്തി പോരേ ?" ടേബിളിലേക്ക് നോക്കി ശ്യാം ചോദിച്ചു.
"ഉം... മതി," അവൾ തലയാട്ടി.
ശ്യാം ഉടനെ തന്നെ മൊബൈൽ എടുത്ത് ഫുഡ് ഓർഡർ ചെയ്തു.
ഈ സമയം വേദു ആ ആൽക്കഹോൾ ബോക്സിനുള്ളിലെ
💬 Comments
View all comments