Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 3 [ഗില്ലി ബാല]
ബാക്കി സാധനങ്ങൾ ഓരോന്നായി പുറത്തെടുക്കുകയായിരുന്നു. അതിൽ കുറെ വിലകൂടിയ വിദേശ ചോക്ലേറ്റുകളും, ഒപ്പം വളരെ മനോഹരമായ ഒരു ലക്ഷ്വറി പെർഫ്യൂം ബോട്ടിലും ഉണ്ടായിരുന്നു. അവൾ കൗതുകത്തോടെ ആ പെർഫ്യൂം എടുത്ത് അടപ്പ് തുറന്ന് പതുക്കെ മണത്ത് നോക്കി. ആ സുഗന്ധം ശ്വസിച്ചതും അവളുടെ കണ്ണുകൾ വിടർന്നു.
"ദേവേട്ടൻ ഈ പെർഫ്യൂമാണ് യൂസ് ചെയ്യുന്നത് എന്ന് തോന്നുന്നു... അതേ മണം," വേദു പെട്ടെന്ന് പറഞ്ഞുപോയി.
അത് കേട്ടതും ശ്യാം ഒരു കള്ളച്ചിരിയോടെ അവളെ നോക്കി.
"അപ്പോ... നീ അയാളെ കുറെ മണപ്പിച്ചു, അല്ലേ?"
അതോടൊപ്പം അവൻ മദ്യം രണ്ട് ഗ്ലാസുകളിലേക്കായി പകർത്താൻ തുടങ്ങി.
"പോ ഏട്ടാ!"
വേദു നാണവും പരിഭവവും കലർന്ന ഭാവത്തോടെ അവന്റെ തോളിൽ ചെറുതായി അടിച്ചു
. "മനുഷ്യന് മൂക്കുണ്ടെങ്കിൽ അടുത്ത് വരുമ്പോൾ മണം കിട്ടില്ലേ? അങ്ങനെ അറിഞ്ഞതാ."
ശ്യാം ചിരിച്ചുകൊണ്ട് ഫ്രൂട്ട് ജ്യൂസും ആൽക്കഹോളും കൃത്യമായി മിക്സ് ചെയ്ത ഗ്ലാസ് വേദുവിന് നേരെ നീട്ടി. വെള്ളവും മദ്യവും ചേർത്ത തന്റെ ഗ്ലാസും കയ്യിലെടുത്ത് അവൻ അവളോട് പറഞ്ഞു.
"ചിയേഴ്സ്!"
ഗ്ലാസുകൾ തമ്മിൽ മുട്ടിച്ചെങ്കിലും വേദു അത് കുടിക്കുന്നതിന് മുൻപ് ശ്യാമിന്റെ മുഖത്തേക്ക് ഒന്ന് നോക്കി. അവളുടെ ഉള്ളിൽ നേരിയൊരു ഭയവും ഒപ്പം വെപ്രാളവും ഉണ്ടായിരുന്നു.
" നാട്ടിൽ ഞാൻ എത്ര അടക്കത്തോടും ഒതുക്കത്തോടും കൂടി നടന്ന പെണ്ണാ... നിങ്ങളെന്നെ ഇങ്ങനെ ഓരോന്ന് ശീലിപ്പിച്ച് നശിപ്പിക്കുമോ മനുഷ്യാ?" അവൾ ദയനീയമായി ചോദിച്ചു.
ശ്യാം അവളെ നോക്കി ഉറക്കെ ചിരിച്ചു.
"നീ എങ്ങനെയൊക്കെ നടന്നിട്ടെന്താ കാര്യം? ഒടുവിൽ എന്റെ ഭാര്യ ആവാനായിരുന്നില്ലേ നിന്റെ യോഗം! നീ കൂടുതൽ
💬 Comments
View all comments