Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 5 [ഗില്ലി ബാല]
ദേവൻ അവനെ നോക്കി പറഞ്ഞു…
“സാർ….
ഞാൻ അങ്ങനെ ഒന്നും കരുതി ചെയ്തതല്ല.
ഒരു പോക്കറ്റ് മണി പോലെ സംബാധിക്കാം എന്ന് കരുതി ചെയ്തതാ…പക്ഷെ പോകെ പോകെ സംഖ്യയുടെ വലിപ്പം വർധിക്കുന്നത് ഞാൻ പോലും അറിഞ്ഞില്ല. എങ്കിലും ഈ കമ്പനിക്ക് വേണ്ടി ചെയ്ത എന്റെ ജോലി 100% ആത്മാർഥത ഉള്ളത് തന്നെ ആയിരുന്നു..
അതിലെവിടെയും ഞാൻ മായം കലർത്തിയിട്ടില്ലാ സാർ…ചെയ്തത് കളവാണെങ്കിലും കമ്പനിയെ ബാധിക്കുന്ന വിധം ഞാൻ മോഷണം നടത്തിയിട്ടില്ല…എന്ന് വിശ്വസിക്കണം സർ…”
ഞാൻ കേണു നോക്കി…
“ അറിയാം…
എന്റെ അപ്പൻ നിന്നെ വിശ്വസിക്കാനുള്ള കാരണവും അതാണെന്ന് എനിക്ക് നന്നായി അറിയാം…പക്ഷെ നിന്റെ കളവ് കളവല്ലാതെ ആവില്ലല്ലോ.
ഈ വിഷയം അപ്പന്റെ കാതിൽ എത്തുന്ന നിമിഷം അങ്ങേരു നിന്നെയും നിന്റെ കുടുംബത്തെയും തീയിൽ ഇട്ട് ചുടും.. ശത്രുക്കളെക്കാൾ നമുക്ക് കലി തോന്നുക കൂടെ നടന്ന് ചതിക്കുന്നവരെ ആണല്ലോ. “
ദേവന്റെ വാക്കുകൾ കേട്ട എന്റെ കൈ കാൽ എല്ലാം നടുങ്ങി വിറച്ചു… അവൻ പറഞ്ഞത് ശരിയാണ്… ദേവന്റെ അച്ഛൻ സുധേവ് വർമ്മ ദേവനെക്കാൾ അപകടകാരി അല്ലെങ്കിലും എന്നേ പോലെ ഉള്ള ചെറിയ ആളുകളെ മുച്ചൂട് മുടിപ്പിക്കാൻ അദ്ദേഹത്തിനൊന്ന് വിരൽ ഞൊടിച്ചാൽ മതി…എന്ത് ചെയ്യണമെന്ന് അറിയാതെ ഞാനവിടെ ഇരുന്നു…
“ 8 കോടി….
ഞങ്ങൾക്ക് വലിയ തുകയല്ലടാ…നീ ഈ ജോലി ചെയ്യുന്ന കമ്പനിയുടെ 10 ദിവസത്തെ വരവ് മാത്രം ആ തുക വരും…അത് നിന്നെക്കാൾ നന്നായി ഇവിടെ ആർക്കും അറിയില്ലല്ലോ..
എടുത്ത ക്യാഷ് തിരിച്ചു വച്ച് പ്രശ്നം തീർത്ത് പൊടി തട്ടി പോവാൻ നിനക്കാവില്ല.
ഞങ്ങളുടെ പണം
💬 Comments
View all comments