0%

Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 5 [ഗില്ലി ബാല]

Author : Gilli Bala Read All Parts 75.5K

ഡൈനിങ് ടേബിളിലേക്ക് വന്നു. അവൾ നല്ല ചൂട് ദോശയും സാമ്പാറും വിളമ്പിത്തന്നു.

"ഇന്ന് ഓഫീസിൽ ഒത്തിരി ജോലിയുണ്ടോ ശ്യാമേട്ടാ?"

അവൾ എന്റെ അരികിലിരുന്ന് സ്നേഹത്തോടെ ചോദിച്ചു.

"ഉണ്ടാവും മോളേ... ഈ മാസം പുതിയ കുറച്ച് റിക്രൂട്ട്മെന്റ്സ് നടക്കുന്നുണ്ട്. എച്ച്.ആർ ഡിപ്പാർട്ട്മെന്റിൽ ഇത്തിരി തിരക്കായിരിക്കും,"

ഞാൻ ദോശ കഴിക്കുന്നതിനിടയിൽ പറഞ്ഞു.

ഭക്ഷണം കഴിച്ചുകഴിഞ്ഞ് ഞാൻ ഹാളിലേക്ക് വന്നപ്പോൾ അവൾ എന്റെ ലാപ്ടോപ്പ് ബാഗും കാറിന്റെ കീയും എടുത്ത് കയ്യിൽ തന്നു. കാറിനടുത്തേക്ക് നടക്കുമ്പോൾ അവൾ എന്റെ കൂടെ വന്നു. വണ്ടിയിൽ കയറാൻ നേരം അവൾ പതിവുപോലെ എന്റെ കവിളിൽ ഒരു ചുംബനം തന്നു.

"നേരത്തെ വരണേ... സൂക്ഷിച്ചു വണ്ടി ഓടിക്കണം,"

അവൾ ചിരിയോടെ കൈവീശി.

ഞാൻ കാർ സ്റ്റാർട്ട് ചെയ്ത് ഓഫീസിലേക്ക് തിരിച്ചു.

.

ഓഫീസിലെത്തിയതും ഞാൻ വിചാരിച്ചതിലും ഭീകരമായ തിരക്കായിരുന്നു. കമ്പനിയുടെ റീജിയണൽ എച്ച്.ആർ ആയതുകൊണ്ട് തന്നെ പുതിയ ആളുകളുടെ ഇന്റർവ്യൂവും, ഫയലുകൾ ക്ലിയർ ചെയ്യലുമൊക്കെയായി ശ്വാസം വിടാൻ സമയമില്ലായിരുന്നു. കമ്പ്യൂട്ടർ സ്ക്രീനിലേക്ക് നോക്കി ഇരുന്നു കണ്ണ് മടുത്തിരുന്നു.

എങ്ങനെയോ വൈകുന്നേരം അഞ്ച് മണിയായപ്പോഴേക്കും ജോലികളെല്ലാം ഒരുവിധം ഒതുക്കി തീർത്തു. ഞാൻ കസേരയിലേക്ക് പതുക്കെ ചാരിയിരുന്ന് ആശ്വാസത്തോടെ കണ്ണുകൾ അടച്ചു.

പെട്ടെന്നാണ് എന്റെ ക്യാബിന്റെ വാതിൽ തുറന്ന് ഓഫീസിലെ ഒരു ജൂനിയർ എംപ്ലോയി പെൺകുട്ടി അകത്തേക്ക് വന്നത്.

"സർ... ചെയർമാന്റെ ഓഫീസിൽ നിന്ന് വിളിക്കുന്നു. സർ ഒന്നു അങ്ങോട്ട് ചെല്ലാൻ പറഞ്ഞു,"

അവൾ  പറഞ്ഞു.

ഞാൻ സീറ്റിൽ നിന്നും പതുക്കെ എഴുന്നേറ്റു. ഒരു പുഞ്ചിരിയോടെ ഞാൻ അവളോട് ചോദിച്ചു,

"സുധേവ് സാർ വന്നോ? മീറ്റിംഗ് വല്ലതും ഉണ്ടോ?"

💬 Comments

View all comments