Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 5 [ഗില്ലി ബാല]
"അല്ല സാർ... സുധേവ് സാർ അല്ല വന്നിരിക്കുന്നത്. സാറിന്റെ മകൻ... ദേവൻ സാർ ആണ് വന്നിരിക്കുന്നത്! ശ്യാം സാറിനെ ക്യാബിനിലേക്ക് വിളിക്കാൻ ദേവൻ സാറാണ് പറഞ്ഞത്."
അവളുടെ ആ മറുപടി കേട്ടതും എന്റെ ഉള്ളിൽ ഒരൊറ്റ മിന്നൽ പാഞ്ഞുപോയി! എന്റെ കാലുകൾ ഒരു നിമിഷം തറഞ്ഞുനിന്നു.
'ദേവനോ?! അവൻ എന്തിനാണ് ഇപ്പോൾ ഇങ്ങോട്ട് വന്നത്? സാധാരണ നാട്ടിലെ ബിസിനസ്സ് കാര്യങ്ങളിലോ ഓഫീസിലോ ഒന്നും ഒട്ടും താല്പര്യമില്ലാത്ത, ഇന്റർനാഷണൽ ബിസിനസ്സും ഗുണ്ടായിസവുമായി നടക്കുന്ന അവൻ എന്തിനാണ് പെട്ടെന്ന് ഈ ഓഫീസിലേക്ക് എത്തിയത്?'
എന്റെ ഉള്ളിൽ ചോദ്യങ്ങൾ ഇരച്ചുകയറി.
"ശരി... താൻ പൊക്കോളൂ, ഞാൻ ഇപ്പോൾ വരാം,"
ഞാൻ അവളെ പറഞ്ഞയച്ചു.
അവൾ പുറത്തേക്ക് പോയതും ഞാൻ ഒരു നിമിഷം കണ്ണുകളടച്ചു. 6 മാസമായി എന്റെ ഉള്ളിൽ ഉറങ്ങിക്കിടന്ന ആ പേര് പെട്ടെന്ന് കേട്ടപ്പോൾ എന്റെ നെഞ്ച് വല്ലാതെ ഇടിക്കാൻ തുടങ്ങിയിരുന്നു. അവന്റെ ആ കടുപ്പമേറിയ രൂപവും, വേധുവിനെ അയാൾ നോക്കുന്ന നോട്ടവും എന്റെ ഓർമ്മയിലേക്ക് ഇരച്ചെത്തി.
ഞാൻ പതുക്കെ എന്റെ ഷർട്ടിന്റെ ബട്ടൺസ് എല്ലാം കൃത്യമാണോ എന്ന് നോക്കി, ഡ്രസ്സ് മര്യാദയ്ക്ക് ഇൻസേർട്ട് ചെയ്ത് ബെൽറ്റ് ഒതുക്കി. കണ്ണാടിയിൽ നോക്കി മുഖത്തെ പരിഭ്രമം മാറ്റിവെച്ച് ഒരു പ്രൊഫഷണൽ ഭാവം വരുത്തി.
അതിനുശേഷം, എന്റെ ഉള്ളിലെ അസ്വസ്ഥതകൾ ഒതുക്കിപ്പിടിച്ചുകൊണ്ട്, ഞാൻ പതുക്കെ ചെയർമാന്റെ ഓഫീസ് റൂം ലക്ഷ്യമാക്കി നടന്നു…
ഓരോ ചുവടും മുന്നോട്ട് വെയ്ക്കുമ്പോൾ എന്റെ നെഞ്ചിടിപ്പ് കൂടിക്കൂടി വന്നു. ഞാൻ ചെയർമാന്റെ ക്യാബിന് മുന്നിലെത്തി. വാതിലിൽ പതുക്കെ ഒന്ന് മുട്ടി.
"കമ്മിൻ..."
അകത്തുനിന്ന് അല്പം പരുക്കനായ, ഗാംഭീര്യമുള്ള ആ
💬 Comments
View all comments