0%

Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 7 [ഗില്ലി ബാല]

Author : Gilli Bala Read All Parts 246.6K

"എന്താ വേദു, ഒരുക്കങ്ങൾക്കൊന്നും ഒരു കുറവും ഇല്ലല്ലോ…?”.

"ഇല്ല," ഞാൻ വശങ്ങളിലേക്ക് തലയാട്ടി, ഒഴുക്കൻ മട്ടിൽ മാത്രം മറുപടി നൽകി..

“ഗുഡ്…

തന്റെ മുഖമെന്താ ആകെ വിളറി ഇരിക്കുന്നത്…

ഇതുവരെ ആരുടെ കൂടെയും ഡേറ്റ്നു പോകാത്തത് പോലെ…”

ദേവേട്ടൻ എന്റെ മുഖത്ത് നോക്കി വളരെ സാധാരണമായാണ് അത് ചോദിച്ചത്..

“ഞ.. ഞാൻ ആദ്യമായാ…”

ഞാൻ എന്റെ മറുപടി ആ ഒരു വാക്കിൽ ഒതുക്കി..

“ ഹോ…

തന്റെ നാട്ടിൽ ഇതൊക്കെ പതിവിലല്ലാത്തത് ആണല്ലോ അല്ലെ. It's ഓക്കേ.

ഞാനും തന്നെ പോലെ ഒരു നാടൻ പെണ്ണിന്റെ കൂടെ. അതും സുന്ദരിയായ ഒരു പെണ്ണിന്റെ കൂടെ ഡേറ്റ്നു വരുന്നത് ഇത് ആദ്യമാ..

അപ്പൊ നമ്മുടെ ഉള്ളിലെ ഫീലിങ്‌സിനു ചില സാമ്യതകൾ ഉണ്ടാവും. അല്ലെ.. “

ദേവേട്ടന്റെ ചോദ്യങ്ങൾ എന്റെ കണ്ണിലേക്കു നോക്കിയായിരുന്നു. ഞാൻ തല താഴ്ത്തി ശരിയെന്ന പോലെ തലയാട്ടി.

എന്നാലും ഇയാൾ എന്തൊരു മനുഷ്യനാ. കൂടെ വന്നിരിക്കുന്നത് മറ്റൊരാളുടെ ഭാര്യ ആണെന്ന ചിന്ത പോലും ഇല്ലാതെ എങ്ങനെ ഇത്ര ധൈര്യത്തിൽ എന്നോട് സംസാരിക്കാൻ പറ്റുന്നു…

പിന്നീടുള്ള ദേവേട്ടന്റെ ഓരോ ചോദ്യങ്ങൾക്കും വളരെ ചുരുങ്ങിയ വാക്കുകളിൽ മാത്രം ഞാൻ മറുപടി കൊടുത്തു. തിരിച്ചൊരു ചോദ്യം പോലും ഞാൻ ചോദിച്ചില്ല. എങ്കിലും, ഏട്ടൻ സംസാരിക്കുമ്പോൾ ആ ശബ്ദത്തിലെ ഗാംഭീര്യവും എന്നെ നോക്കുന്ന ആ വന്യമായ നോട്ടവും ഉള്ളുകൊണ്ട് എനിക്ക് പതുക്കെ ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു….

അതെന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലായില്ല. ഉള്ളുകൊണ്ട് ഞാനെന്നെ പല തവണ ചീത്ത വിളിച്ചു. പക്ഷെ എന്റെ മനസ്സിന്റെ ശക്തിയേ ദുർബലം ആക്കുന്ന എന്തോ ഒന്ന് അയാളിൽ ഉണ്ട്…

💬 Comments

View all comments