0%

Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 7 [ഗില്ലി ബാല]

Author : Gilli Bala Read All Parts 246.6K

കൊടുക്കാതെ പോകുന്നത്… വിളിച്ചു വരുത്തീട്ട് എന്നെക്കൊണ്ട് കൊടുപ്പിക്കാൻ ആണോ…എന്റെ കയ്യിൽ ആണെങ്കിൽ പണവും ഇല്ലല്ലോ.. “

ഞാൻ ഓരോന്ന് ചിന്തിച്ചാ കൗണ്ടറിനു അടുത്ത് ചുറ്റിപ്പറ്റി നിന്നപ്പോളാണ് പെട്ടെന്ന് പുറത്തേക്ക് നടന്ന ദേവേട്ടൻ പതിയെ അകത്തേക്ക് തന്നെ വന്നത്…

“ഡോ…താൻ വരുന്നില്ലേ..? “

അദ്ദേഹം എന്നേ നോക്കി ചോദിച്ചു…

“അല്ല…ബില്ല്…”

“ബില്ലോ?.”

“ആഹ്…ഭക്ഷണം കഴിച്ചതിന്റെ…? “

“ ഇതിന്റെ ഓണർ തന്നെ ഞാനാടോ.. വരാൻ നോക്ക്…”

അത്രയും പറഞ്ഞദ്ദേഹം പുറത്തേക്ക് പോയപ്പോൾ ഒരു നിമിഷം എന്റെ കിളി മൊത്തം പാറി എങ്ങോട്ടോ പോയി…

ഇത്രയും വലിയൊരു പഞ്ചനക്ഷത്ര റെസ്റ്റോറന്റിന്റെ ഉടമയാണോ ഇയാൾ! എന്റെ ഉള്ളിലെ അമ്പരപ്പ് പുറത്തുകാണിക്കാതെ ഞാൻ അയാൾക്ക് പിന്നാലെ നടന്നു.

പുറത്തിറങ്ങിയപ്പോൾ ഇത്തവണ അവിടെ നിന്നത് ആ പഴയ കറുത്ത കാറല്ലായിരുന്നു. തിളങ്ങുന്ന പച്ച നിറത്തിലുള്ള ഒരു പോർഷേ സ്‌പോർട്സ് കാർ. ദേവേട്ടൻ എനിക്കായി വാതിൽ തുറന്നു തന്നു. ഞാൻ അതിൽ കയറിയിരുന്നു. അദ്ദേഹം ഡ്രൈവിംഗ് സീറ്റിലിരുന്ന് വണ്ടി മുന്നോട്ട് എടുത്തു.

ചെറിയൊരു യാത്രയ്ക്കൊടുവിൽ വണ്ടി ചെന്നുനിന്നത് വിജനമായ ഒരു ബീച്ചിന്റെ അരികിലായിരുന്നു.

ബാംഗ്ലൂർ വന്ന ശേഷം ശ്യാമേട്ടന്റെ ഒപ്പം ഒന്ന് രണ്ട് തവണ വന്ന ഓർമ ഉള്ള സ്ഥലമാണത്. അവിടെ ആദ്യമായാണ് മറ്റൊരു പുതുഷാനോടൊപ്പം.

കടൽക്കാറ്റേറ്റ് നടക്കുമ്പോഴും ഞാൻ അധികമൊന്നും സംസാരിച്ചില്ല.

രാത്രി സമയമായതുകൊണ്ടാണോ എന്നറിയില്ല. ആളുകൾ വളരെ കുറവുള്ള ഒരു ഏരിയ ആയിരുന്നു അത്.. ആഞ്ഞു വീശുന്ന കടൽ കാറ്റ് എന്റെ ദേഹത്ത് സ്പർശിച്ചപ്പോൾ വല്ലാതെ തണുക്കുന്നുണ്ടായിരുന്നു.

“ താൻ ഇവിടെ ഇതിനു മുമ്പ് വന്നിട്ടുണ്ടോ…? “..

ദേവേട്ടൻ ചോദിച്ചു..

“ ആഹ്…ഒന്ന്

💬 Comments

View all comments