0%

Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 7 [ഗില്ലി ബാല]

Author : Gilli Bala Read All Parts 246.4K

സ്വന്തം കൈവെള്ളയ്ക്കുള്ളിൽ ഒതുക്കിപ്പിടിച്ചു. .

"വേദു... അത്... ദേവൻ സാർ ഇപ്പോൾ വിളിച്ചിരുന്നു."

'ദേവൻ' എന്ന പേര് കേട്ടതും വേദുവിന്റെ ശരീരം ഒന്നുകൂടി വിറച്ചു. അവൾ കണ്ണ് വിടർത്തി അവനെത്തന്നെ നോക്കി.

"എന്നിട്ട്... എന്നിട്ട് എന്താ ദേവേട്ടൻ പറഞ്ഞത് ?

" അയാൾ ഇന്ന് വൈകുന്നേരം നിന്നെ കാണണമെന്ന് പറയുന്നു. നിന്നെ ഒരു ഡേറ്റിന് കൊണ്ടുപോകാൻ അയാൾ ഇപ്പോൾ വണ്ടി വിടും പോലും..

"ഡേറ്റോ?!

ഞാൻ എങ്ങോട്ടും വരുന്നില്ല!"

അവൾ വലിയ താല്പര്യം ഇല്ലാത്ത രീതിയിലാണ് അത് പറഞ്ഞത്…

"എടീ... അതിന് അയാൾ നമ്മളോട് അനുവാദമല്ല ചോദിച്ചത്. വരാൻ ആണ് പറഞ്ഞത്….  പോകണം എന്ന് പറഞ്ഞാൽ പോയല്ലേ പറ്റൂ വേദു... നിനക്കറിയില്ലേ നമ്മുടെ സാഹചര്യം…,"

ഞാൻ നിസ്സഹായതയോടെ അവളുടെ മുഖത്തേക്ക് നോക്കി .

വേദു ഒരു നിമിഷം തളർന്നുപോയി. അവളുടെ ചുണ്ടുകൾ വിറച്ചു.. മറ്റു വഴികളൊന്നുമില്ലെന്ന് ബോധ്യമായതോടെ അവൾ പതുക്കെ തല താഴ്ത്തി, ആ കടുത്ത നിസ്സഹായതയിൽ സമ്മതം മൂളി.

"എടി നീ ടെൻഷൻ ആവണ്ടാ… അയാൾക്ക് നിന്നോട് സംസാരിക്കാൻ മാത്രമാണ് കൊണ്ടുപോകുന്നത്. അല്ലാതെ വേറൊന്നും ചെയ്യൊന്നുമില്ല…”

ഞാൻ പറഞ്ഞു… അവൾ വെറുതെ ഒന്ന് മൂളി…

“നീ ഒരു കാര്യം ചെയ്യ്… ഒന്ന് പോയി ഫ്രഷ് ആയി വാ.. ഞാൻ നിനക്ക് മാറാനുള്ള തുണിയൊക്കെ എടുത്ത് വച്ചോളാ…പോ…പോയി വാ…”

ഞാൻ പറഞ്ഞു…

വേദു ഒന്നും മിണ്ടാതെ ബാത്‌റൂമിലേക്ക് നടന്നു. അവൾ ബാത്റൂമിൽ കയറി വാതിലടച്ച ശബ്ദം കേട്ടതും ഞാൻ കട്ടിലിന്റെ ഒരു വശത്തേക്ക് ഇരുന്നു. എന്റെ ഉള്ളിലേക്ക് കടുത്തൊരു പരിഭ്രമം ഇരച്ചുകയറി. കൈകാലുകൾ മരവിക്കുന്നത് പോലെ തോന്നി.

💬 Comments

View all comments