0%

Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 7 [ഗില്ലി ബാല]

Author : Gilli Bala Read All Parts 246.6K

“എന്നേ ചതിച്ചിട്ടില്ലല്ലോ.

തെറ്റ് ചെയ്യാത്ത ആരാ ഉള്ളെ ഈ ലോകത്ത്. ഏട്ടനങ്ങനെ ചെയ്‌തെന്ന് വച്ച് എനിക്ക് ഇട്ടിട്ട് പോവാൻ ഒന്നും പറ്റില്ല.. ഒന്നല്ലെങ്കിലും എന്നേ എന്റെ വീട്ടിലെ തടവറയിൽ നിന്ന് പുറത്ത് കൊണ്ടുവന്ന് ഇത്രേം ലോകം കാണിച്ച ആളല്ലേ..”

“ആരേം ചതിക്കണം എന്നൊന്നും കരുതി ചെയ്തതല്ലടി..ഇവരുടെ കമ്പനിയിൽ മേറ്റീരിയൽസ് ഇറക്കാൻ പുറത്ത് കമ്പനികൾ ക്യു ആണ്. അവരുടെ കയ്യിന്ന് കിട്ടുന്ന കമ്മീഷൻ തുകയും പിന്നെ വേറെ കുറെ തിരുമറികളുമായി ഞാനീ ലൂപ്പിൽ പെട്ട് പോയതാ.. കുറഞ്ഞ സമയം കൊണ്ട് അധിക ക്യാഷ് എന്റെ സ്വബോദം ഇല്ലാതാക്കി. സത്യത്തിൽ ഞാൻ മാത്രമല്ല. മാനേജർ അക്കൗണ്ടന്റ് തുടങ്ങിയ 4,5 പേരുകൂടി ഇതിൽ ഉണ്ട്.. പക്ഷെ ഡയറക്റ്റ് ഡിലിങ് ഞാൻ ആയതുകൊണ്ട് എന്റെ പേരെ പുറത്ത് വന്നള്ളൂ.. തെറ്റിനെ ഞായീകരിക്കുകയല്ല…പക്ഷെ ഇതിനു മുന്നിലൊക്കെ എങ്ങനെ പിടിച്ചു നിൽക്കുമെന്ന് എനിക്കറിയില്ല.. നീയെന്നെ വെറുക്കുമോ എന്നൊരു പേടി…”

ഞാൻ പറഞ്ഞു.

“അങ്ങനെയുള്ള പേടിയൊന്നും തൽക്കാലം വേണ്ട.. എന്തായാലും പെട്ടു.. മുന്നോട്ട് എന്ത് വന്നാലും നേരിടാ.. ഏട്ടൻ പറഞ്ഞ പോലെ ഇതൊക്കെ ഒന്ന് അനുഭവിച്ചറിയാൻ ദൈവം വിധിച്ച വഴിയാവും ചിലപ്പോ....”

വേദു പറഞ്ഞു…ഞാൻ പിന്നെ ഒന്നും ചോദിച്ചില്ല. ആ ദിവസം അങ്ങനെ പോയി..

അടുത്ത ദിവസം

ഓഫീസിൽ കോൺഫറൻസ് റൂമിൽ ക്ലൈന്റ്സിന് മുന്നിൽ പ്രസന്റേഷൻ നടത്തുമ്പോഴും എന്റെ മനസ്സ് ഇവിടെയൊന്നും ആയിരുന്നില്ല.  ഇനി ഈ ഓഫീസിൽ എനിക്ക് അധികം നാളുകളില്ല. ഇനി അവിടെ അധികം നാളില്ല.. ദേവൻ പറഞ്ഞ പോലെ രാജിക്കത്ത് സുധേവ് സാറിന്റെ മേശപ്പുറത്ത് എത്തി. അദ്ദേഹം എന്നേ പറഞ്ഞു തിരുത്താൻ ശ്രമിച്ചെങ്കിലും ഞാൻ

💬 Comments

View all comments