Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 7 [ഗില്ലി ബാല]
നാട്ടിൽ കൂടാൻ ആണെന്നൊക്കെ കള്ളം പറഞ്ഞു പോകാനുള്ള കാര്യത്തെ ദൃഢമാക്കി..
പെട്ടെന്നാണ് വൈബ്രേഷനിൽ ഇട്ടിരുന്ന ഫോൺ ഡിസ്‌പ്ലേയിൽ തെളിഞ്ഞത്. വേദു.
മീറ്റിംഗിനിടയിൽ ഫോൺ എടുക്കാൻ കഴിയാത്തതുകൊണ്ട് ഞാൻ അത് കട്ട് ചെയ്തു. പക്ഷേ, നിമിഷങ്ങൾക്കകം വീണ്ടും അവളുടെ കോൾ വന്നു. എന്തെങ്കിലും അർജന്റ് കാര്യമായിരിക്കുമെന്ന് കരുതി ഞാൻ ക്ലൈന്റ്സിനോട് "സോറി, വൺ മിനിറ്റ്..." എന്നും പറഞ്ഞ് റൂമിന് പുറത്തേക്ക് ഇറങ്ങി ഫോൺ കാതോട് ചേർത്തു.
"ഹലോ വേദു... എന്താടീ? ഞാൻ ഒരു മീറ്റിംഗിലാണ്..."
"ശ്യാമേട്ടാ..." ഫോണിന്റെ മറുതലയ്ക്കൽ വേദുവിന്റെ ശബ്ദത്തിൽ ഇന്നലത്തെ ആ ഭയമോ പരിഭ്രമമോ ഒന്നുമില്ലായിരുന്നു. തികച്ചും നോർമൽ ആയ ഒരു ശബ്ദം. "അത്... ദേവേട്ടൻ വിളിച്ചിരുന്നു. പുറത്തേക്ക് വരാൻ പറഞ്ഞു. ഇറങ്ങാൻ റെഡിയായി നിൽക്കുകയാ..."
ഞാൻ ഒരു നിമിഷം അമ്പരന്നു. "ദേവനോ? അയാൾക്ക് നിന്റെ നമ്പർ എവിടുന്നാ കിട്ടിയത്?"
"അത്... ഇന്നലെ വരും വഴി വാങ്ങിയതാ എന്റേന്ന്..." അവൾ വളരെ സാധാരണ മട്ടിൽ പറഞ്ഞു.
എന്റെ ഉള്ളിൽ വിചിത്രമായ ഒരു തരിപ്പ് പടർന്നു. അവൾ സ്വയം തന്റെ നമ്പർ കൊടുക്കുകയും അവൻ വിളിക്കുമ്പോൾ ഇത്ര വേഗത്തിൽ ഇറങ്ങാൻ റെഡിയാവുകയും ചെയ്തിരിക്കുന്നു!
"ആഹ്... സാരമില്ല, നീ പോയി വാ..." ഞാൻ പറഞ്ഞു.
"മ്മ്... ശരി ഏട്ടാ," അവൾ കോൾ കട്ട് ചെയ്തു.
ഫോൺ പോക്കറ്റിലിട്ട് ഞാൻ വീണ്ടും മീറ്റിംഗ് റൂമിലേക്ക് കയറിയെങ്കിലും പ്രസന്റേഷനിൽ എന്റെ ശ്രദ്ധ തീരെ കിട്ടിയില്ല. ദേവന്റെ കാറിൽ അവളോടൊപ്പം ഇരിക്കുന്നത്, അവൻ അവളോട് സംസാരിക്കുന്നത്... ആ ചിന്തകൾ എന്റെ തലച്ചോറിനെ പിടിച്ചുകുലുക്കിക്കൊണ്ടിരുന്നു.
എങ്ങനെയൊക്കെയോ ഓഫീസ് സമയം കഴിഞ്ഞ് ഞാൻ വീട്ടിലെത്തി. വാതിൽ
💬 Comments
View all comments