Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 7 [ഗില്ലി ബാല]
പേര് തെളിഞ്ഞപ്പോൾ തന്നെ എന്റെ ഉള്ളിൽ ആ പഴയ തരിപ്പ് വീണ്ടും ഉണർന്നു. ഫോൺ കാതോട് ചേർത്തതും "ശ്യാമേട്ടാ... ദേവേട്ടൻ വീണ്ടും പുറത്തേക്ക് പോകാൻ വിളിക്കുന്നുണ്ട്…" എന്ന് അവൾ തികച്ചും ശാന്തമായി പറഞ്ഞു.
അവളിൽ ഇപ്പോൾ പഴയ ഭയത്തിന്റെ ഒരംശം പോലുമില്ലെന്ന് എനിക്ക് മനസ്സിലായി. "സാരമില്ലെടീ, നീ പൊയ്ക്കോ..." ഞാൻ സമ്മതം നൽകി ഫോൺ കട്ട് ചെയ്തു.
വൈകുന്നേരം ഓഫീസിൽ നിന്നും ഇറങ്ങി വീട്ടിലെത്തിയ ശേഷം സമയം ഓരോന്നായി എണ്ണി നീക്കുകയായിരുന്നു ഞാൻ. ആകാംക്ഷയും കാമവും മാറിമാറി എന്റെ നെഞ്ചിൽ ഇരച്ചുകയറി. എട്ട് മണി... ഒൻപത് മണി... സമയം കടന്നുപൊയ്ക്കൊണ്ടിരുന്നു.
ഒടുവിൽ രാത്രി പത്ത് മണിയോടെയാണ് വെളിയിൽ വണ്ടിയുടെ ശബ്ദം കേട്ടത്. കതക് തുറന്ന് അകത്തേക്ക് കയറിവരുന്ന വേദുവിനെ കണ്ടതും ഞാൻ ഒന്നു നോക്കിനിന്നുപോയി. ഒരു ചുവന്ന ചുരിദാറും വെള്ള ലെഗ്ഗിംഗ്സുമായിരുന്നു അവളുടെ വേഷം.
പക്ഷേ, പതിവില്ലാതെ ഇന്ന് അവളുടെ മുഖത്ത് എന്തോ ഒരു കള്ളലക്ഷണം വ്യക്തമായിരുന്നു! ഇന്നലെ കണ്ട ആ തെളിഞ്ഞ സന്തോഷമോ, അതോ പഴയ സങ്കടമോ ഒന്നും അവളുടെ മുഖത്തില്ല. എന്തോ ഒരു രഹസ്യം ഉള്ളിൽ ഒളിച്ചുവെച്ചതുപോലെ, കണ്ണുകൾ താഴ്ത്തിയാണ് അവൾ അകത്തേക്ക് നടന്നത്.
അവൾ നേരെ അടുക്കളയിലേക്ക് ചെന്ന് എനിക്ക് അത്താഴം വിളമ്പി തന്നു. അതിനുശേഷം എനിക്കൊപ്പം കസേര വലിച്ചിട്ട് അവളും കഴിക്കാൻ ഇരുന്നു.
"നീ ഇന്ന് പുറത്തുനിന്ന് കഴിച്ചില്ലേ വേദു?" ഞാൻ അത്ഭുതത്തോടെ ചോദിച്ചു.
അവൾ ഇല്ലെന്ന അർത്ഥത്തിൽ പതുക്കെ തലയാട്ടി.
"ഇന്ന് എന്തായിരുന്നു പരിപാടി?" ഞാൻ അല്പം ആകാംക്ഷയോടെ ചോദിച്ചു.
"സിനിമയ്ക്ക് പോയതാ ശ്യാമേട്ടാ..." അവൾ പ്ലേറ്റിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.
💬 Comments
View all comments