0%

Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 9 [ഗില്ലി ബാല]

Author : Gilli Bala Read All Parts 198.9K

ഓടി പെടച്ചു വന്നതെന്ന് എനിക്ക് മനസ്സിലായി... പക്ഷെ അത് വേണ്ടാ.. നടക്കില്ല… ഞാനും ദേവേട്ടനും കൂടെ എന്തൊക്കെ ചെയ്ത് കാണുമെന്നു ഏട്ടനൊരു ഊഹം ഉണ്ടല്ലോ. അത് മതി.. ഇനിയത് എന്റെ നാവിന്ന് കേൾക്കുമെന്ന് കരുതണ്ട.."

അവളുടെ ആ ഒറ്റ ഡയലോഗ് കേട്ടതോടെ എന്റെ പ്രതീക്ഷകളെല്ലാം തല്ലിത്തകർക്കപ്പെട്ടു. ഇത്രയും നാൾ മനസ്സിൽ കൊണ്ടുനടന്ന എല്ലാ വന്യമായ ആഗ്രഹങ്ങളും അവൻ അയച്ച ചിത്രങ്ങളുടെ സത്യവും അറിയാനുള്ള വഴി അവൾ ഒരൊറ്റ നിമിഷം കൊണ്ട് അടച്ചു കളഞ്ഞു. വലിയൊരു നിരാശ എന്നെ പൊതിഞ്ഞു.

"എടി ഞാൻ ഒന്ന് പറയട്ടെ…"

ഞാൻ വീണ്ടും അപേക്ഷിക്കുന്ന മട്ടിൽ തുടങ്ങി

.

"വേണ്ടാ… ഒന്നും പറയണ്ട… ഏട്ടന്റെ ആഗ്രഹവും ദേവേട്ടന്റെ ശിക്ഷ നടപ്പാക്കലും എല്ലാം കഴിഞ്ഞു.. ഇനി ഞാനെന്റെ തീരുമാനം പറയാം.. ഇത് തുടങ്ങും മുമ്പ് തീരുമാനിച്ച പോലെ ഈ പരീക്ഷണം കഴിഞ്ഞാൽ നമ്മൾ പഴയ ജീവിതത്തിലേക്ക് പോകണം. ആ ജീവിതത്തിൽ ഇനി ഏട്ടന്റെ ഈ പങ്കുവയ്പ്പിനൊന്നും സ്ഥാനം ഇല്ല… ആ സ്വഭാവം മാറ്റണം.. അതിനു കൂടെ വേണ്ടിയാണ് ഞാനീ തീരുമാനം എടുത്തത്."

വേദു അടിയുറച്ച ശബ്ദത്തിൽ പറഞ്ഞു.

"എടി എന്നാലും എല്ലാമോന്ന് അറിയണ്ടേ..."

ഞാൻ നിരാശയോടെ വീണ്ടും ചോദിച്ചു.

"ഒരു കുന്തവും അറിയണ്ട… ഞാൻ പറഞ്ഞതങ്ങു കേട്ടാ മതി!"

വേദു ഖണ്ഡിതമായി പറഞ്ഞു.

അതിനുശേഷം ഞാൻ ഒന്നും മിണ്ടിയില്ല. എനിക്ക് വേണ്ടി, എന്റെ ജീവൻ രക്ഷിക്കാൻ വേണ്ടി ഇത്രയും വലിയൊരു പരീക്ഷണത്തിന് നിന്ന് തന്നവളാണ് വേദു. അവളെ ഇനി മനസ്സുകൊണ്ട് പോലും വേദനിപ്പിച്ചുകൊണ്ട് ഒരു സുഖവും എനിക്ക് വേണ്ടെന്ന് ഞാൻ ഉറപ്പിച്ചു. അവിടെ എന്തെല്ലാം

💬 Comments

View all comments