0%

Chapter Title : വീണയും ബക്കറും 3 [Lechu]

Author : Lechu Read All Parts 1.7K

സവിതയുടെ അടുത്തും മോൻ എൻ്റെ ഒപ്പവും ആയിരുന്നു ഉറങ്ങിയിരുന്നത് പക്ഷെ ഇന്ന് അവനുംകൂടി സരിതയുടെകൂടെയാണ് കിടന്നത് അത് അല്ലെങ്കിലും ചില സമയങ്ങളിൽ അവർ രണ്ടും നല്ല കൂട്ടാണ്
. രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും പാലെന്നപോലെ എൻ്റെ ഇപ്പോളത്തെ അവസ്ഥക്ക് അതുതന്നെയാണ് നല്ലത്

വളരെ വൈകിയാലും ഇക്ക വരും എന്നെനിക്കുറപ്പായിരുന്നു അതുപോലെതന്നെ ഇക്ക വന്നു ... കുറച്ചു ദിവസത്തിനുശേഷമാണ് ഞാൻ ഇത്രയും ഭക്ഷണം കഴിക്കുന്നെന്ന് പറഞ്ഞപ്പോൾ എനിക്കും കണ്ണ് നിറഞ്ഞു .ഇക്കയുടെ കണ്ണുനിറഞ്ഞപ്പോൾ ഞാൻ ആ കണ്ണീരൊപ്പി ,ഇനി ഈ കണ്ണീരൊപ്പാൻ എന്നെകൊണ്ടാവുംപോലെ ഞാൻ ഉണ്ടാകാം ഒപ്പം വിഷമം പങ്കിടാനും ഞാനും ഉണ്ടാകും പോയ നഷ്ടത്തിന് പകരമാകില്ലെന്ന് എനിക്കറിയാം ... എങ്കിലും ഈ നെഞ്ച് എനിക്കുംകൂടി അല്ലെങ്കിൽ എനിക്ക് മാത്രമാണ് ഇനി അവകാശപ്പെട്ടത് അതിന് ഇക്കയുടെ സമ്മതംപോലും ഞാൻ ആവശ്യപ്പെടുന്നില്ല .

കുറച്ചു കഴിഞ്ഞു സാധാരണപോലെ ഇക്ക വീട്ടിൽ പോയി . ഇപ്പോൾ അഞ്ചു ദിവസമായി ഇക്ക രാത്രിയിൽ എന്നോടൊപ്പം ഇരുന്നാണ് ഭക്ഷണം കഴിച്ചിരുന്നത് എൻ്റെ സാമീപ്യം കുറച്ചൊന്നുമല്ല ഇക്കാക്ക് സമാധാനം കിട്ടുന്നതെന്ന് എനിക്കും മനസ്സിലായി

ഇക്ക സാധാരണപോലെ വന്നു തിരിച്ചുപോകുമ്പോൾ ഞാനും ഒപ്പം ചെന്ന് ഇക്ക ഈ രാത്രി നോക്കിപോകണേ

എന്തെ ആരെങ്കിലും കാണുമെന്ന് കരുതിയിട്ടാണോ ,

എവിടെങ്കിലും തട്ടി കയ്യും കാലിലും എന്തെങ്കിലും പറ്റേണ്ടെന്ന് കരുതിയിട്ടാണ് , എന്നത്തേയുംപോലെയല്ല ഈ മഴയുംകൊണ്ട് പോകാൻ നിൽക്കണോ ?

പിള്ളേരെല്ലാം വന്നുകാണും ... പിന്നെ ഈ മഴ ... മോള് അധോലോചിച്ചു പേടിക്കേണ്ട ...

ആരും കാണില്ല ,ഞാൻ വാതിലടച്ചിട്ടല്ലേ ഇരിക്കുന്നേ

എന്നാലും ഒരു എന്നാലുമില്ല വരാൻ

💬 Comments

View all comments