Chapter Title : വീണയും ബക്കറും 5 [Lechu]
സമയം തരുന്നു നിങ്ങളായി അതിനെ ഒഴുവാക്കി പഴയതുപോലെ ഞങ്ങളുടെ അമ്മയായി തുടരാമെങ്കിൽ നിങ്ങൾക്ക് ഇവിടെ തുടരാം ഇല്ലെങ്കിൽ ഇങ്ങിനെയൊരമ്മയില്ലെന് ഞങ്ങളങ്ങു കരുതും ...
സരിതയേക്കാൾ ഇപ്പോൾ ദേഷ്യത്തിൽ പെരുമാറുന്നത് സവിതയാണ് ... ഞാൻ ഭക്ഷണം കഴിക്കാനിരുന്നപ്പോൾപോലും എനിക്ക് മനസമാധാനം തരാതെ എന്നെ കൊത്തിനോവിക്കുകയാണ് ... ഞാൻ ചെയ്തത് തെറ്റാണ് പക്ഷെ ഞാൻ പറയുന്നത് കേൾക്കാൻപോലും അവർ ഒന്നനുവദിക്കുന്നില്ലല്ലോ ... ഒന്നുമില്ലെങ്കിലും ഞാൻ നിങ്ങളുടെ അമ്മയല്ലേ
അമ്മക്കറിയോ ... സഞ്ജയിനെ വിവാഹം കഴിക്കാനായി ഞാൻ അമ്മയുടെയും അച്ഛൻ്റെയും കാലിൽ കിടന്നു കരഞ്ഞത് ഓർമ്മയുണ്ടോ ? അന്ന് എനിക്കുവേണ്ടി ഈ പറഞ്ഞ അമ്മപോലും കേൾക്കാൻ നിന്നുവോ ?അന്ന് പറഞ്ഞു അച്ഛൻ പാവമാണ് വേദനിപ്പിക്കരുത് ... കുടുംബത്തിന് ചീത്തപ്പേര് വരുത്തരുത് എന്നെല്ലാം ... ഇന്ന് നിങ്ങൾ ഇതെല്ലാം ചെയ്തപ്പോൾ ആ ചിന്തയൊന്നും നിങ്ങളുടെ ജീവിതത്തിൽ നടന്നപ്പോൾ ഉണ്ടായില്ലേ .... ഇപ്പോൾ പറയുന്നില്ലേ കുടുംബത്തിന്റെ ചീത്തപ്പേര് ...അച്ഛൻ പാവമല്ലേ അപ്പോൾ
പാവമല്ല .... നീ അറിഞ്ഞിരുന്ന അച്ഛനല്ല ...അച്ഛനിപ്പോൾ
തെറ്റാണു ... നിങ്ങൾ മനസിലാക്കിയ എന്ന് പറയുന്നതാണ് നല്ലതു
നിനക്കറിയോ നിൻ്റെ സഞ്ജയ്ക്ക് എന്തുസംഭവിച്ചു എന്ന് ?
എനിക്കറിയാം ...
മോളെ നീയും അറിഞ്ഞുകൊണ്ടാണോ ?
അതെ
അച്ഛനോട് അവനെ കൊല്ലാൻ പറഞ്ഞതും ഞാൻ തന്നെയാണ് ... എന്നെ ചതിച്ചുകൊണ്ടു അവൻ കളിച്ച കളിയിൽ നശിച്ചുപോയതു എനിക്കും ഈ ഇവൾക്കും ഒപ്പം അച്ഛനുംകൂടിയാണ് ...
അമ്മേ ... സരിതയാണ് വിളിച്ചത് ... ഇതാ ഒരു പെൻഡ്രൈവ് ... ഇതിലെല്ലാമുണ്ട് .ഒരിക്കലും ഒരു മക്കളും അച്ഛനും അമ്മയും അറിയാനും കാണാനും ആഗ്രഹിക്കാത്തതാണ് ഇതിലുള്ളത് ...പക്ഷെ
💬 Comments
View all comments