0%

Chapter Title : വീണ്ടും ചില കുടുംബ വിശേഷങ്ങൾ 2 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 2K

കൊടുക്കണം .. ഇടക്ക് തോട്ടത്തിൽ കൂടൊക്കെയൊന്ന് പോകണം ...അത്രേമൊള്ളൂ ... താമസിക്കാനൊള്ള വീടൊക്കെ അവിടെയുണ്ട് .. എടുക്കാനുള്ളതൊക്കെ എടുത്തു വെച്ചോ ..നാളെ തന്നെ പോണം "'

"' അയ്യോ ... അമ്മൂന്റെ പരീക്ഷ "' മഹേശ്വരി തിരിഞ്ഞമ്മിണിക്കുട്ടിയെയും പിച്ചും പേയും പറഞ്ഞു കിടക്കുന്ന രാധയെയും നോക്കിയിട്ട് പറഞ്ഞു .

"' ഹമ് ..അതും ഞാൻ ആലോചിച്ചു . കോട്ടയത്തെന്റെ ഒരു പെങ്ങളുണ്ട് . മോളമ്മ . അവളുടെ അടുത്തിവളെ ആക്കാം ..പരീക്ഷ കഴിഞ്ഞങ്ങോട്ട് പോന്നാൽ മതീല്ലോ ... അത് മതി ...ഇനി ഒന്നും പറയണ്ട . അത്യാവശ്യം എടുക്കാനുള്ളതൊക്കെ എടുത്തു വെച്ചോ ... കേട്ടോടി അമ്മിണിക്കുട്ടീ "' പോത്തൻ അമ്മിണിക്കുട്ടിയെ നോക്കി .

""ഹമ് "' അവൾ മൂളി

"' പോണോ മോളെ "' പോത്തൻ പോയപ്പോൾ ആഹാരം കഴിച്ചു, അടുക്കളയിലെ ജോലികൾ ഒതുക്കിയിട്ട് കിടക്കാനായി മുറിയിലേക്ക് ചെന്ന മഹേശ്വരി തന്റെ ഡ്രെസ്സൊക്കെ എടുത്തു വെക്കുകയായിരുന്ന അമ്മിണിക്കുട്ടിയോട് ചോദിച്ചു .

"' പോണം ഇവിടെ കിടന്നിട്ട് എന്നാ കിട്ടാനാ?''

"'' എടീ ...ബന്ധുക്കാരുടെ അടുത്താ .. വല്ല തട്ടുകേടും പറ്റിയാൽ മായമോളെ കൂടിയത് ബാധിക്കും "'

"' ഒന്നുമില്ല ... അമ്മ പാക്ക് ചെയ്യാൻ നോക്ക് ""'

മഹേശ്വരി പിന്നെയൊന്നും പറഞ്ഞില്ല . അത്യാവശ്യം കൊള്ളാവുന്നതെന്ന് പറയാവുന്ന ഡ്രസ്സ് മാത്രം കവറിലാക്കി ഉറങ്ങാൻ കിടന്നു .

"' അമ്മയൊറങ്ങിയോ ?'''

"' ഇല്ല ..എന്നാടി ?''

"' എന്താ ആലോചിക്കുന്നേ ?'''

"' ഞാൻ അവിടെ ചെന്നിട്ട് എന്ന ചെയ്യുമെന്ന് ആലോചിക്കുവായിരുന്നു "'

"' കോപ്പ് ...

💬 Comments

View all comments