0%

Chapter Title : വീണ്ടും പ്രേമം(തം) [സുനിൽ]

Author : സുനിൽ Read All Parts 140
എന്ന് തലകുലുക്കി.. ഭംഗിയും വൃത്തിയും വെടിപ്പും ഉള്ള ഒരു കൊച്ച് വീട്... വീടിന് അടിച്ചിരിക്കുന്ന സ്നോസം അത്ര വലുതായി മുഷിഞ്ഞിട്ടില്ല! ഇപ്പോഴും സ്നോസം അടിച്ച വീടോ... ഞാൻ അതിശയത്തോടെ ഓർത്തു.... ഞാൻ വീടിന് ചുറ്റും നടന്ന് നോക്കിയിട്ട് പെയിന്റ് കുറിക്കാൻ പേപ്പറും പേനയും തിരക്കിയപ്പോൾ സെറ്റുസാരി ഉടുത്ത നല്ല ഐശര്യം തുളുമ്പുന്ന ഒരു സുന്ദരിച്ചേച്ചി ട്രേയിൽ ചായയും ആയി വന്നു.. ഒരു ഗ്ലാസ് ചായ എനിക്ക് എടുത്ത് നീട്ടിയിട്ട് ചേട്ടൻ ചേച്ചിയെ പരിചയപ്പെടുത്തി "എന്റെ ഭാര്യ നിർമ്മല... !"
അകത്തേക്ക് നോക്കി... "മോളേ വിനീതേ ഒരു കടലാസും പേനയും ഇങ്ങെടുത്തോ..." വിനീത പേപ്പറും പേനയും ആയി വന്നു! മധുരമായ ഒരു പുഞ്ചിരിയോടെ പേപ്പറും പേനയും എന്റെ നേരേ നീട്ടി... വലിയ നുണക്കുഴികൾ ആ പൂനിലാവ് പോലുള്ള മുഖത്തെ കവിളുകളിൽ തെളിഞ്ഞു... കൂടുതൽ ഒന്നും പറയാനില്ല പെട്ടന്ന് ഒരിറക്ക് ഉമിനീർ ഞാൻ വിഴുങ്ങി! അഴകളവുകളുടെ പൂർണ്ണരൂപം എന്നൊക്കെ പറഞ്ഞ് കേട്ടിട്ടേയുള്ളു! ഇപ്പ കണ്ട് ബോദ്ധ്യായി! പേപ്പറും പേനയും തന്നപ്പോൾ നെയ്യ് പോലെ മാർദ്ദവമാർന്ന ആ പൂംവിരലുകൾ എന്റെ കൈയ്യിൽ ഒന്ന് സ്പർശിച്ചു... ഒരു കൊള്ളിയാൻ ഒരു മിന്നൽ കൈയ്യിലൂടെ എന്റെ ശരീരമാകെ വ്യാപിച്ചു... എന്റെ വിറയൽ പുറത്ത് കാട്ടാതെ ഞാൻ ഒരു വിധത്തിൽ അകത്ത് കൂടി കയറി പെയിന്റിന്റെ കണക്ക് കുറിച്ച് മടങ്ങി വിനീതയുടെ മധുരസ്മേരത്തൊടെ ഉള്ള ആ നോട്ടങ്ങൾ എന്റെ കരളിന്റെ കയങ്ങളിൽ കൊളുത്തി പിടിച്ചു.... തിരികെ വീട്ടിൽ വന്ന് എന്തോ കഴിച്ചു എന്ന് വരുത്തി ഞാൻ കട്ടിലിലേക്ക് മറിഞ്ഞു! ആകെ ഒരു മന്ദത... മധുരമുള്ള ഒരു

💬 Comments

View all comments