0%

Chapter Title : വീണ്ടും പ്രേമം(തം) [സുനിൽ]

Author : സുനിൽ Read All Parts 140
ആലസ്യം! ഭാരമെല്ലാം ഇല്ലാതായി അപ്പൂപ്പൻ താടി പോലെ പറന്ന് നടക്കുന്ന ഒരു അവസ്ഥ... "കുഞ്ഞേച്ചിയിതെന്തു ഭ്രാന്തായീ പറയുന്നേ? ഞാമ്പറഞ്ഞു വിട്ടടത്തു കണക്കെടുക്കാമ്പോയിട്ടു വന്നു കെടക്കുവാന്നോ അവങ്കുഞ്ഞേച്ചിയെ പറ്റിച്ചെവിടെയോ പോയതാ എടാ സനലേ..." അരുണേട്ടന്റെ ശബ്ദം കേട്ടിട്ടാണ് ഞാൻ ഉറക്കത്തിനും ഉണർവ്വിനും ഇടയിലുള്ള ആ അവസ്ഥയിൽ നിന്നും ചാടി എണീറ്റത്! അരുണേട്ടനും മാമന്റെ ആ പ്രായക്കാർക്കും എല്ലാം അമ്മ കുഞ്ഞേച്ചിയാണ്! ഞാൻ എണീറ്റ് ചെന്നപ്പ വാദി പ്രതിയായി! എന്നെ വിളിച്ചിട്ട് കിട്ടാഞ്ഞാണ് അരുണേട്ടൻ ഈ തപ്പി വന്നതെന്ന്! ഏട്ടൻ വിളിച്ചിട്ടുമില്ല ഒരിടത്തും പറഞ്ഞ് വിട്ടിട്ടും ഇല്ല എന്ന്! ഇപ്പോൾ വിളിച്ചപ്പോൾ ഫോൺ സ്വിച്ചോഫ്! അതാണ് തിരക്കി വന്നതെന്ന്! "ആഹാ...." വേഗം മുറിയിൽ ചെന്ന് ഫോണെടുത്ത എന്റെ മുഖം വിവർണ്ണമായി! ഫോൺ സ്വിച്ച് ഓഫാണ്...! ഓൺ ആക്കിയപ്പോൾ ബാറ്ററി 80%...!
രാത്രി ചാർജ്ജ് ചെയ്ത് 80% ആയപ്പോൾ ഓഫ് ചെയ്ത ഫോൺ ഓൺ ആക്കിയിട്ടില്ല പിന്നെ ഇത് എങ്ങനെ.....?????"പിന്നാ ---ലെ വിജയഞ്ചേട്ടനും അരുണേട്ടൻ പറഞ്ഞൂന്നുമ്പറഞ്ഞു നോക്കി നിന്നതോ?" ഞാൻ ചോദിച്ചപ്പോൾ ---ലെ വിജയേട്ടൻ എന്ന് പറഞ്ഞതും വലിയൊരു ഞെട്ടൽ അരുണേട്ടനിൽ ഉണ്ടായി ഏട്ടൻ അത് വിദഗ്ധമായി മറച്ച് എന്റെ നേരേ മിണ്ടരുത് എന്ന് കണ്ണിറുക്കിയിട്ട് അമ്മയുടെ നേരേ തിരിഞ്ഞു തന്റെ നെറ്റിയിൽ അടിച്ച് ചിരിച്ചു.... " അതിന്നാരുന്നോ! ന്റെ കുഞ്ഞേച്ചീ വന്നുവന്ന് വെളിവും ബോധോം ഇല്ലാണ്ടായി... അതിന്നലെയാന്നാ ഞാനോർത്തേ..." അമ്മയോട് ഇത് പറഞ്ഞിട്ട് അരുണേട്ടൻ എന്റെ നേരേ തിരിഞ്ഞു... "നീ വന്നേ.. വേറൊരു പണി നോക്കാനുണ്ട്..." "അയിനരുണേട്ടാ എന്റെ ഫോണോഫാരുന്നല്ലോ പിന്നെങ്ങനാ..." വഴിയിലേക്കിറങ്ങിയപ്പ ഞാൻ ചോദിച്ചു... "ആ വിളിക്കു ഫോണേ

💬 Comments

View all comments