0%

Chapter Title : വീണ്ടും പ്രേമം(തം) [സുനിൽ]

Author : സുനിൽ Read All Parts 140
വേണ്ടാലോ... ആട്ടെ അവിടെ വിജയേട്ടനേ ഒള്ളാരുന്നോ അതോ മറ്റു വല്ലവരും?" അരുണേട്ടൻ ആശങ്കയോടെ എന്നോട് ചോദിച്ചു... "ആ ചേട്ടന്റെ ഭാര്യേം മോളും ഉണ്ടാരുന്നു ചായേം തന്നു എന്താ.. അതെങ്ങനാ ഓഫായ ഫോണേ അരുണേട്ടനറിയാതെ അരുണേട്ടൻ വിളിക്കുന്നേ?" അമ്പരന്നുള്ള എന്റെ ചോദ്യത്തിന് ബൈക്ക് സ്റ്റാർട്ടാക്കിയ അരുണേട്ടൻ പറഞ്ഞു... "കേറ്... ബാക്കിയൊക്കെ അവിടെ ചെന്നിട്ട്!" കാലത്ത് ഞാൻ ബൈക്ക് നിർത്തിയ സ്ഥലത്ത് അരുണേട്ടനും വണ്ടി വച്ചു... "നീ മുന്നേ നടക്ക് ആ വീട്ടിൽ ഒന്നൂടി പോവാം!" നടപ്പാത കുന്ന് കയറുമ്പോൾ തന്നെ ഞാൻ അമ്പരന്നു... കാലത്ത് ഞാൻ കണ്ട സ്ഥലമേ അല്ല! അന്ധാളിപ്പോടെ കുന്നുകയറിയ എന്റെ ഉള്ളിൽ ഒരു വെള്ളിടി വെട്ടി...!!! വിവർണ്ണമായ മുഖത്തോടെ ഞാൻ അരുണേട്ടനെ നോക്കി... "ഈ വീടിന്റെ കണക്കു തന്നല്ലേ നീയെടുത്തത്..?" അരുണേട്ടന്റെ ചോദ്യത്തിന് ഞാൻ ദയനീയമായി തലയാട്ടി മറുപടി പറയാൻ നാവ് പൊന്തുന്നില്ല! ഞാൻ രാവിലെ കണക്കെടുത്ത ഭംഗിയും വൃത്തിയും ഉള്ള വീടിന്റെ സ്ഥാനത്ത് പാതിയും ഇടിഞ്ഞ് പൊളിഞ്ഞ് മേൽക്കൂര ആകെ നിലം പതിച്ച് ആകെ കാടുപിടിച്ച് കിടക്കുന്ന ആ വീടിന്റെ അസ്ഥികൂടം! ഇടിഞ്ഞ് വീഴാത്ത ചുമരിൽ പായലിന് ഇടയിൽ അവിടിവിടെ തെളിഞ്ഞ് കണ്ടത് ഞാൻ കാലത്ത് കണ്ട അതേ സ്നോസം!!!! "നീയാ കണ്ട മൂന്നുപേർ താമസിച്ച വീടു തന്നാ ഇത്!
ആ മൂന്നുപേരെയും ഇവിടെ ഈ വീടിനുള്ളിൽ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടിട്ട് ഇപ്പോൾ കൊല്ലം പന്ത്രണ്ടായി!നിനക്ക് മാത്രമല്ല പലരും ഇതേപോലെ പല പല കാര്യങ്ങളുമായി ഇവിടെ വരാറും അവരെ കാണാറും ഉണ്ട്! ആരേയും ഇന്നേവരെ ഉപദ്രവിച്ചിട്ടുമില്ല! കുഞ്ഞേച്ചി അറിയണ്ടിത് അതാ

💬 Comments

View all comments