Chapter Title : വീണ്ടും വസന്തകാലം [മന്ദന്‍രാജ]
യഥാര്‍ത്ഥ പേര് കേട്ടു അച്ചു സ്വരുക്കൂട്ടിയ കരുത്തെല്ലാം ഒരുനിമിഷം കൊണ്ടില്ലാതായി... അവള്‍ നിന്നെങ്കിലും തിരിഞ്ഞില്ല... ഉള്ള കരുത്തുകൂടി ഇല്ലാതായാല്‍
' നീ വന്ന പോലെയെ ഈ പടി ഇറങ്ങാവൂഎന്ന്.. ..'അച്ചു ആകെ പകച്ചു തിരിഞ്ഞു നോക്കി. ആലീസിന്റെ മുഖത്ത് വന്യമായ ഒരു ഭാവം അവള്‍ കണ്ടു .. നിര്‍ണായകമായ തീരുമാനങ്ങള്‍ എടുക്കുന്ന സമയത്ത് അവരുടെ മുഖത്ത് ഇതിനു മുന്‍പും അവളാ ഭാവം കണ്ടിട്ടുണ്ട്
".മനസിലായില്ലേ ? എന്‍റെ ജോഷീടെ പിള്ളേരെ ഇവിടെ നിര്‍ത്തിയിട്ടു വേണം നീ ഇവിടുന്നിറങ്ങാന്‍.... നീ കേസിന് പൊക്കോ .... എന്‍റെ സ്വത്തും പണവും മൊത്തം നഷ്ടപെടുത്തീട്ടു ആണെങ്കിലും ഞാനീ പിള്ളേരെ നിനക്ക് വിട്ടു തരുവേല എന്‍റെ കൂടെ നിര്‍ത്തും ......ഇതാലീസാ പറയുന്നേ '
അച്ചുവാകെ തളര്‍ന്നു വാതില്‍പടിയിലൂടെ ഊര്‍ന്നു താഴെക്കിരുന്നു . അല്‍പം മുന്‍പ് വരെ ജോക്കുട്ടന്‍ ഒരു പ്രതീക്ഷ ആയിരുന്നവള്‍ക്ക് ... ഇതിപ്പോ ... ഇത് ജോക്കുട്ടനും കൂടി അറിഞ്ഞോണ്ടാണോ?
അച്ചു പെട്ടന്ന് ക്രൂദ്ധയായി ജോജിയെ നോക്കി . അവനപ്പോഴും അല്‍പം മുന്‍പ് കേട്ട വാക്കുകളില്‍ നിന്ന് മോചിതനായിരുന്നില്ല . അല്‍പം കഴിഞ്ഞപ്പോള്‍ അവന്‍ തന്നെയാണ് മൌനം ഭേദിച്ചത്
" അമ്മച്ചി എന്നാ ഈ പറയുന്നേ ? ചേച്ചിയമ്മേ ഞാന്‍ കെട്ടാനോ.... ഞാന്‍ നോക്കിക്കൊള്ളാം ...എന്‍റെ മരണം വരെ ഞാന്‍ നോക്കി കൊള്ളാം ... എന്നാത്തിനാ നിങ്ങളീ പാവത്തിനെ ഇങ്ങനെ ?" അവന്റെ കണ്ണുകള്‍ നിറഞ്ഞു ... അത് കേട്ടതും അച്ചു ആശ്വാസത്തോടെ ജോജിയെ നോക്കി .പിന്നെ മറ്റുള്ളവരെയും ..കണ്ടോ എന്‍റെ മോന്‍ എന്ന ഭാവത്തില്‍ ..
'നീ നോക്കൂടാ മോനെ
💬 Comments
View all comments