Chapter Title : വീണ്ടും വസന്തകാലം [മന്ദന്‍രാജ]
ഗ്ലാസ് കഴിച്ചപ്പോഴേക്കും പിള്ളേര്‍ വന്നു ചുറ്റും കൂടി .. എട്ടു മണി ആയപ്പോള്‍ പണി ഒതുക്കി അച്ചുവും അവിടെയെത്തി ..ഹാഫ് പാവാടയും ഫുള്‍സ്ലീവ് ടോപ്പും . ഗാര്‍ഡനില്‍ ഉള്ള ലൈറ്റില്‍ അവളുടെ മുഖം വെട്ടി തിളങ്ങി .
" അമ്മക്ക് വൈന്‍ വേണോന്നു ചോദിച്ചേഡാ " ജോജി അപ്പുവിനോട് പറഞ്ഞു ... അവന്‍ എതിരെ ബെഞ്ചില്‍ ഇരിക്കുന്ന അച്ചുവിന്‍റെ അടുത്ത് പോയിട്ടെന്തോ പറഞ്ഞിട്ടു അകത്തേക്കു കയറി ഗ്ലാസ്സുമായി വന്നു .. ജോജി അതില്‍ വൈന്‍ നിറച്ചു കൊടുത്തു വിട്ടു . ദൂരെയുള്ള ലൈറ്റുകളും പിള്ളേരുടെ കളിയും ഒക്കെയായി സമയം വൈകി .. അച്ചു മൂന്നാല് ഗ്ലാസ് വൈന്‍ കഴിച്ചിരുന്നു ...
" വാ ... ആഹാരം കഴിക്കാം..." അവന്‍റെ അടുത്തൂടെ പോയപ്പോള്‍ അച്ചു അല്‍പം വേച്ചു പോകുന്നുണ്ടായിരുന്നു .
അകത്തു ഡൈനിംഗ് ടേബിളില്‍ നൂഡില്‍സും ഓംലെറ്റും വിളമ്പി അച്ചു അവനെ നോക്കി .. അവന്‍ അവിടെ ചെയറില്‍ തന്നെയിരുന്നു . പിന്നെയെന്തോ ഓര്‍ത്തു ഷെല്‍ഫില്‍ നിന്നൊരു ബോട്ടില്‍ വൈന്‍ കൂടിയെടുത്തു ടേബിളില്‍ വെച്ചു . അച്ചു തന്‍റെ ഗ്ലാസ് മുന്നോട്ടു നീക്കി വെച്ചപ്പോള്‍ ജോജിയതില്‍ ഫുള്‍ ഒഴിച്ചു. അതും കഴിച്ചവര്‍ ആഹാരം കഴിച്ചു . ഇടക്ക് കണ്ണുകള്‍ കൂട്ടി മുട്ടുമ്പോള്‍ അച്ചു പതറുന്നുണ്ടായിരുന്നു .. പാത്രം എടുത്തോണ്ട് കിച്ചനിലെക്ക് പോയപ്പോള്‍ അവളാടിയാടിയാണ് നടന്നത് . ജോജി കൈ കഴുകി സോഫയില്‍ ചെന്നിരുന്നു ടിവി ഓണാക്കിയപ്പോള്‍ പിള്ളേര്‍ വന്നു കാണാനിരുന്നു .
" വന്നു കിടക്കടാ ... സമയം ഒത്തിരിയായി .. നാളെ സ്കൂളില്‍ പോകണ്ടതാ' അച്ചു വന്നവരെ
💬 Comments
View all comments