0%

Chapter Title : വീണ്ടും വസന്തകാലം [മന്ദന്‍രാജ]

Author : Mandhan Raja Read All Parts 4.8K

... പക്ഷെ ... അതെങ്ങനെ മേരിയാന്റിക്ക് അറിയാം ?"

" നീയൊരു കാര്യം ചെയ്യ്‌ ...ഇന്ന് വൈകിട്ട് നീ വൈന്‍ കൊടുക്കുമ്പോ ഒരു ഗ്ലാസ് മാത്രം കൊടുക്ക് ... ഒരു ഗ്ലാസ് കൊണ്ട് പൂസാകില്ലല്ലോ ..."

" അപ്പൊ ശേരിയാകില്ലല്ലോ മേരിയന്റി ... എന്നും നാലോ അഞ്ചോ ഗ്ലാസ് കൊടുക്കും ... അത് മാറുമ്പോ ചേച്ചിയമ്മ അറിയില്ലേ ?"

" ഡാ ... നിന്റെയൊരു ചേച്ചിയമ്മ .... ആദ്യം അത് മാറ്റ് .... അച്ചു ..അത് മതി .... ഇന്ന് നീ അവളെ അച്ചു എന്ന് തന്നെ വിളിക്കണം ... പിന്നെ ആദ്യത്തെ ഗ്ലാസ് കഴിഞ്ഞു ഫ്രൂട്ട് ജ്യൂസ് കൊടുത്താ മതി പതിവ് പോലെ നാലു ഗ്ലാസ്സോ അഞ്ചു ഗ്ലാസ്സോ "

ജോജിയുടെ ചുണ്ടിലൊരു ചിരി വന്നു ... അവന്‍ എഴുന്നേറ്റു മേരിയുടെ കവിളില്‍ ഉമ്മ വെച്ചു

" ഉമ്മയോന്നും പോര മോനെ .... സക്സസ് ആയാല്‍ എനിക്ക് നല്ല ട്രീറ്റ് തരണം ..ഒക്കെ ?"

" ഓക്കെ.. ഡബിള്‍ ഓക്കെ"

അന്ന് വൈകിട്ട് ജോജി വീട്ടില്‍ വന്നു പതിവ് പോലെ ഗാര്‍ഡനില്‍ വന്നിരുന്നു ...വൈന്‍ ഗ്ലാസും കുപ്പിയും ഒക്കെയായി ... കിച്ചനിലെ പണിയൊക്കെ തീര്‍ത്തു അച്ചുവും , ഹോം വര്‍ക്കൊക്കെ തീര്‍ത്തു പിള്ളേരും വന്നു

ജോജി പതിവ് പോലെ അപ്പുവിന്‍റെ കയ്യില്‍ എതിരെ ബെഞ്ചിലിരിക്കുന്ന അച്ചുവിന് വൈന്‍ കൊടുത്തു വിട്ടു . ആ ഗ്ലാസ് തീര്‍ന്നപ്പോള്‍ ജോജി , പഴയ കാലിയായ വൈന്‍ കുപ്പിയില്‍ ഫ്രൂട്ട് ജ്യൂസ് നിറച്ചത് കൊടുത്തു വിട്ടു . അഞ്ചു ഗ്ലാസും

💬 Comments

View all comments