0%

Chapter Title : വീണ്ടെടുക്കാൻ വന്നവൻ 1 [തേജസ്സ് വർക്കി]

Author : kkstories Read All Parts 525

ഇത് നിനക്ക് എന്റെ ഗിഫ്റ്റ്."

അവൾ അത് വാങ്ങി തുറന്ന് നോക്കി. പെണ്ണിന്റെ കണ്ണ് വിടരുന്നതും കവിൾ ചുവക്കുന്നതും കണ്ടുകൊണ്ട് നിന്നെ എന്നെ അതെ മുഖത്തോട് നോക്കിയിട്ട്

"എടാ തെണ്ടി നീ ഇത് ഓർത്തുവച്ചിട്ട് എനിക്ക് വാങ്ങിയതാ അല്ലെ?"

എപ്പഴോ പുറത്ത് പോയപ്പോൾ അവൾക് ഈ കിറ്റ് ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞിരുന്നു. അതാ പിന്നെ ഇത് തന്നെ വാങ്ങിക്കാം എന്ന് കരുതിയെ. ആ ഏതായാലും അവൾ ചാടിത്തുള്ളി ആ കിറ്റ് അമ്മയെയും അച്ഛനെയും കാണിച്ച സന്തോഷിക്കുമ്പോൾ എനിക്കും ഒരു നിർവൃതി. അവൾക്ക് ഇതുപോലെ ഒരു നൂറെണ്ണം വാങ്ങിച്ചുകൊടുത്താലും അവൾ എനിക്ക് ആഹാരം വാങ്ങിത്തന്നിതിന് പകരമാവില്ല. ജീവിതത്തിൽ ബുദ്ധിമുട്ടിയപ്പോൾ എല്ലാംകണ്ടറിഞ്ഞു ചെയ്തിട്ടുണ്ട് രാഹുലും ഇവളും. അതുവച്ചു നോക്കിയാൽ ഇതൊക്കെ എത്രയോ ചെറുത്.

"ഇപ്പൊ അടിക്കുന്നോ? ആഹാരം കഴിച്ചിട്ട് അടിക്കുന്നോ?"

എന്റെ അടുത്ത് വന്നിട്ട് രാഹുൽ ചോദിച്ചപ്പോഴാണ് ഞാൻ വർത്തമാത്തിലേക്ക് എത്തിയത്.

"പിന്നെ ആവാം. ഇതൊക്കെ ഒന്ന് കഴിയട്ടെ."

അപ്പോഴേക്കും കേക്ക് മുറിക്കാൻ സമയമായി. ദേവിക നടുക്കും അച്ഛനും അനിയനും അമ്മയും അവളുടെ ഇരു വശത്ത് നിന്നുകൊണ്ട് മെഴുകുതിരി ഊതിയണച്ചിട്ട് അവൾ കേക്ക് മുറിച് അമ്മയ്ക്കും അച്ഛനും അനിയനും കൊടുത്തു അവർ തിരിച്ചും. ഇതൊക്കെ ഞാൻ എന്റെ ഫോണിൽ പകർത്തികൊണ്ട് കണ്ടു.

കേക്കിൽ നിന്നും ഒരു കഷ്ണം മുറിച്ചുകൊണ്ട് അവൾ എന്റെ അടുത്ത് വന്ന് എനിക്കും തന്നും. ഞാൻ പകുതി തിന്നിട്ട് കുറച്ച് അവൾക്കും ബാക്കി അവളുടെ മുഖത്തും തേച്ചു.

"എടാ പട്ടി.. നിനക്ക് എന്താടാ?"

പെണ്ണ് ചിണുങ്ങിക്കൊണ്ട് പറഞ്ഞു. അങ്ങനെയൊക്കെ പറയുമെങ്കിലും അവൾ ഇതൊക്കെ ആസ്വദിക്കുന്നുണ്ട് എന്ന് എനിക്ക്

💬 Comments

View all comments