Chapter Title : വീണ്ടെടുക്കാൻ വന്നവൻ 2 [തേജസ്സ് വർക്കി]
"ഒന്നുല്ലടാ.. ഞാൻ ഇപ്പൊ നടന്നതൊക്കെ ആലോചിച്ചപ്പോ അറിയാതെ ചിരി വന്നതാ.."
"നീ ഓക്കേ അല്ലേ? നടക്കാൻ ബുദ്ധിമുട്ടുണ്ടോ?"
"ഇല്ല..എന്നാലും വേദനയുണ്ട്.."
"എന്നാൽ ഞാൻ പോയി രാഹുലിന്റെ കാർ എടുത്തിട്ട് വരാം.. കാറിൽ കൊണ്ട് വിടാം.. ബൈക്കിൽ കേറാൻ നിനക്ക് വേദനയായിരിക്കും.."
"മ്മ്.. ഇപ്പൊ വേണ്ട രാത്രി പോകാം.. ഇപ്പൊ എന്റെ കൂടെ ഇരിക്ക്.. പ്ലീസ്.."
9 മണിയായപ്പോൾ ഞാൻ പോയി രാഹുലിന്റെ കാറും എടുത്ത് വീട്ടിൽ എത്തി. അപ്പോഴേക്കും അവളുടെ ഡ്രസ്സൊക്കെ ഉണങ്ങി കിട്ടി.. പോകുന്ന വഴിക്ക് കടയിൽ കേറി ആഹാരവും കഴിച്ചിട്ട് ഞാൻ അവളെ ഹോസ്റ്റലിന്റെ അടുത്ത ഇറക്കി. പിന്നെ കഴിക്കാൻ കുറച്ചു ചോക്ലേറ്റസും കേക്കയും വാങ്ങി കൊടുത്തിട്ട് ഞാൻ വീട്ടിൽ എത്തി..
രണ്ടുദിവസം കഴിഞ്ഞപ്പോൾ അവൾക് പിരിയഡ്‌സ് ആയി എന്ന് പറഞ്ഞു വിളിച്ചിരുന്നു. എന്നും വിളിക്കും സംസാരിക്കു. പിന്നെ എല്ലാ ശനിയാഴ്ച വൈകിട്ട് അവൾ വരും എന്റെ കൂടെ നിന്നിട്ട് ഞായറാഴ്ച രാത്രി കൊണ്ട് വിടും..
.
.
.
ഞാൻ ഗൗരിയെ വിളിച്ചു എടുക്കുന്നില്ല.. മെസ്സേജ് അയച്ചു.
"ഗൗരികുട്ടി.. ഫോൺ എടുക്ക്.. ദേഷ്യംവന്നപ്പോ പറഞ്ഞേയല്ലേ.. പിന്നെ.. നാളെ എനിക്ക് പോകണ്ട.. നീ വരുന്നോ വീട്ടിലേക്ക്?"
റിസിവ് ആയി.
കുറച്ചു കഴിഞ്ഞപ്പോ ഗൗരി എന്നെ വിളിച്ചു..
"നീ പോടാ.. എന്തൊക്കെയാ എന്നെ പറഞ്ഞേ.. എന്നിട്ട് അവൻ പിന്നെയും ഒട്ടാൻ വരുന്നു.. പൊക്കോ നീ.."
"അയ്യേ.. ഞാൻ ദേഷ്യം വന്നപ്പോ പറഞ്ഞതല്ലേ.. നീ അത് വിട്ടുകള.. വീട്ടിലേക്ക് വരുന്നോ ഡി..?? ഞാൻ വരട്ടെ വിളിക്കാൻ?"
"ഞാൻ എന്റെ വീട്ടിലാടാ.. മറ്റനെയേ എത്തു.."
"ആണോ.. എന്നാൽ ഓക്കേ.. എത്തുമ്പോ വിളിക്ക്.."
"അഹ്.. ശെരിയെന്നാൽ.. മ്മ്ഹ.. ബൈ.."
ഞാൻ പുറത്തേക്ക് ഇറങ്ങി. രാഹുലിനെ വിളിച്ചു. അവനും അമ്മുവും താഴെയുണ്ട് വരാൻ പറഞ്ഞു.ഞങ്ങൾ താഴേക്ക് ഇറങ്ങി. ഒരു ചായയൊക്കെ കുടിച്.മോമോ ഒക്കെ കഴിച്ചിട്ട് വീട്ടിലേക്ക് പോയി.
വാട്സ്ആപ്പ് നോട്ടിഫിക്കേഷൻ..തുറന്ന് നോക്കിയപ്പോൾ ഇന്നലെ ആരാ എന്ന് പറയാതെ.. മനസ്സിലായോ എന്ന് ചോദിച്ചു കക്ഷി..
"ഹായ്."
"ഞാൻ ശ്രീലക്ഷ്മിയാണേ.. കഴിഞ്ഞ് ദിവസം കണ്ടിരുന്നു ക്ലിനിക്കിൽ വച്ച്.."
"ആഹ് ശ്രീലക്ഷ്മി... നീയോ.. എന്നിട്ട് എന്താ ഇന്നലെ
💬 Comments
View all comments