Chapter Title : വീണ്ടെടുക്കാൻ വന്നവൻ 2 [തേജസ്സ് വർക്കി]
എന്ന് കരുതിയെ. പിന്നെ അല്ലേ മനസ്സിലായെ ഇതേ ഞരമ്പ് കേസ് ആണെന്ന് ഞാൻ അവന്റെ മുഖത്ത് അടിച്ചിട്ട് ഇറങ്ങിപോന്നു. അതിന്റെ ദേഷ്യത്തിൽ ഇരിക്കുമ്പോഴാ താൻ വന്നു നമ്പർ ചോദിച്ചേ. എല്ലാം കൂടി തന്നോട് പറഞ്ഞേ. സോറി കേട്ടോ."
"ആ അടികൊടുത്തോ.. നന്നായി..ഗുഡ് ഗേൾ. അതൊക്കെ ഞാൻ അപ്പോഴേ വിട്ടു കേട്ടോ. പിന്നെ എന്നെ എടോ, താൻ എന്നൊന്നും വിളിക്കണ്ട. നകുലെന്നോ സച്ചിന്നോ വിളിച്ചോ. ഞാൻ ഗൗരിടെ പേര് അല്ലെ വിളിച്ചു സംസാരിക്കുന്നെ."
"അങ്ങനെ ആകട്ടെ നകുലേ. പിന്നെ നിനക്ക് ഓർഡർ എടുത്തവച്ചിട്ടുണ്ട് കേട്ടോ. നാളെ വന്നാൽ തരാം. നീ വിളിക്കണ്ട എന്ന് പറഞ്ഞതുകൊണ്ടാ മെസ്സേജ് അയക്കുന്നെ."
"ഗൗരി അത് ഒരു കുഴപ്പമുണ്ട്. എന്റെ ലിമിറ്റ് അല്ല നിങ്ങളുടെ ക്ലിനിക് അവിടെ വേറെ ആള് നാളെ വരും. സാരമില്ല പുള്ളിക്ക് കൊടുത്തേക്ക് ഓർഡർ."
"അയ്യോ ആണോ.. ഞാൻ നിനക്ക് വേണ്ടി എടുത്ത ഓർഡർ അല്ലേ അത് ഇപ്പൊ അവനു കൊടുക്കുന്നില്ല."
"അത് എന്താ അങ്ങനെ..?"
എന്റെ മറുപടി പതിയെ ആയതുകൊണ്ട് അവൾ എന്നോട് ചോദിച്ചു
"ഞാൻ വിളിക്കട്ടെ ഡാ?"
"ഓ വിളിച്ചോടി."
എനിക്കും അതാ എളുപ്പം
അടുത്ത് മിനിറ്റിൽ കാൾ വന്നു.
"അഹ് ഗൗരി പറ."
"എടാ നകുലേ സോറി കേട്ടോടാ.. നീ വേറെയൊന്നും വിചാരിക്കല്ലേ..."
"നീ അത് കള പെണ്ണെ. നീ ഇതുപറ എന്താ ആ ഓർഡർ മറ്റേ ആൾക്ക് കൊടുക്കില്ല എന്ന് പറഞ്ഞേ?"
"അത് നീ നിന്റെ കഴിവുകൊണ്ട് നേടിയതാ അത് അങ്ങനെ വേറെയൊരാൾക്ക് കൊടുക്കാൻ പറ്റോ?"
"ഓ അതിലൊന്നും കാര്യമില്ലടി ഡോക്ടറെ വന്നു കണ്ട്
💬 Comments
View all comments